തിരുവനന്തപുരത്തേക്ക് കൂടുതൽ സർവീസുകളുമായി ഒമാൻ എയർ
- തിരുവനന്തപുരത്തേക്കുള്ള എയർ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു
- വരുന്ന വേനൽക്കാലം മുതൽ എയർ ഷെഡ്യൂളുകളിൽ പുനഃക്രമീകരണം
- സീസണ്‍ അടിസ്ഥാനമാക്കി സർവീസ് നടത്തും
പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി ഒമാൻ എയർ. ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ തിരുവനന്തപുരത്തേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചു. തിരുവനന്തപുരം, ലഖ്നൗ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. സിയാൽകോട്ടിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ഞായർ, ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാകും സർവീസ്. ടിക്കറ്റിന് 100 റിയാല്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സലാം എയർ അടുത്തിടെ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിച്ചിരുന്നു.
വരുന്ന വേനൽക്കാലം മുതൽ ഒമാൻ എയർ ഷെഡ്യൂളുകളിൽ പുനഃക്രമീകരണം നടത്തുമെന്നും അധികൃതർ അറിയിച്ചു. അതേ സമയം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉള്ള മറ്റ് ചില സർവീസുകൾ വെട്ടിച്ചുരുക്കാനും ഒമാൻ എയർ തീരുമാനിച്ചു.
ഇസ്‌ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റാഗോഗ് സർവീസുകൾ റദ്ദാക്കും. വേനൽക്കാലത്ത് ട്രാബ്സോണിലേക്കും ശൈത്യകാലത്ത് സൂറിക്, മാലി സെക്ടറുകളിലേക്കും സീസണ്‍ അടിസ്ഥാനമാക്കി സർവീസ് നടത്തും.