ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണങ്ങൾ: ഇന്ത്യയുടെ അന്താരാഷ്ട്ര അംഗീകാരം
ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണങ്ങൾ അന്താരാഷ്ട്ര കാര്യങ്ങളിൽ ഇന്ത്യയുടെ പ്രാധാന്യത്തിനും പങ്കാളിത്തത്തിനും ഉള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി
ആഗോള തലത്തിലെ സമാധാനം, സുരക്ഷ, വികസനം എന്നിവ പ്രധാന അജന്‍ഡയായി തീരുമാനിച്ചിരിക്കുന്ന എല്ലാ പ്രധാന ഉച്ചകോടികളിലും ഇന്ത്യ പങ്കെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടുത്ത മാസം നടക്കുന്ന ജി 7 ഉച്ചകോടിയിലും, സമാധാന ഉച്ചകോടിയിലും പങ്കെടുക്കാനുള്ള ക്ഷണങ്ങളെക്കുറിച്ച് സൂചന നല്‍കി കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ആഗോളതലത്തില്‍ സംവാദങ്ങളിലൂടെ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും
വികസനത്തില്‍ അധിഷ്ഠിതമായ സമൃദ്ധവും സമാധാനപരവുമായ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഉച്ചകോടികളില്‍ ഇന്ത്യയുടെ ശബ്ദം പ്രതിധ്വനിക്കുമെന്നു പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇന്ത്യയുടെ പ്രാധാന്യമാണ് എടുത്തുകാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയില്‍ ജി7 ഉച്ചകോടിയും, ജൂണ്‍ 15 മുതല്‍ 16 വരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉക്രൈയ്‌നുമായി ബന്ധപ്പെട്ട സമാധാന ഉച്ചകോടിയും നടക്കും.