ഏപ്രിലിലെ യുഎസ് വിസ ബുള്ളറ്റിന്‍ പുറത്തിറക്കി; ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരം
- ഗ്രീന്‍ കാര്‍ഡ് വിഭാഗങ്ങള്‍ക്ക് കീഴിലുള്ള ഇന്ത്യന്‍ അപേക്ഷകര്‍ക്കുള്ള അന്തിമ പ്രവര്‍ത്തന തീയതികളിലും ഫയലിംഗ് തീയതികളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്
- F2A വിസയുടെ അന്തിമ നടപടി തീയതി ജൂണ്‍, 2020 മുതല്‍ സെപ്തംബര്‍ 2020 വരെ താമസമാക്കിയവര്‍ക്ക് നല്‍കും
- യു.എസ് പൗരന്മാരുടെ കുടുംബാംഗങ്ങളും നിയമാനുസൃത സ്ഥിരതാമസക്കാരുമായ ചില പൗരന്മാരല്ലാത്തവരെ നിര്‍ദ്ദിഷ്ട കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കി നിയമാനുസൃത സ്ഥിര താമസക്കാരായി യു.എസ് ഇമിഗ്രേഷന്‍ നിയമം അനുവദിക്കുന്നു
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് 2024 ഏപ്രിലിലെ വിസ ബുള്ളറ്റിന്‍ പുറത്തിറക്കി. ഗ്രീന്‍ കാര്‍ഡ് വിഭാഗങ്ങള്‍ക്ക് കീഴിലുള്ള ഇന്ത്യന്‍ അപേക്ഷകര്‍ക്കുള്ള അന്തിമ പ്രവര്‍ത്തന തീയതികളിലും ഫയലിംഗ് തീയതികളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. യു.എസ് പൗരന്മാരുടെ കുടുംബാംഗങ്ങളും നിയമാനുസൃത സ്ഥിരതാമസക്കാരുമായ ചില പൗരന്മാരല്ലാത്തവരെ നിര്‍ദ്ദിഷ്ട കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കി നിയമാനുസൃത സ്ഥിര താമസക്കാരായി യു.എസ് ഇമിഗ്രേഷന്‍ നിയമം അനുവദിക്കുന്നു.
രണ്ടാമത്തെ മുന്‍ഗണന പ്രകാരം, നിയമാനുസൃത സ്ഥിരതാമസക്കാരായ ദമ്പതികളും കുട്ടികളും (അവിവാഹിതരും 21 വയസ്സിന് താഴെയുള്ളവരും) ഒരു ഗ്രീന്‍ കാര്‍ഡ് ഫാമിലി 'പ്രിഫറന്‍സ് ഇമിഗ്രന്റ്' വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരായ കുടുംബാംഗങ്ങളാണ്. നാലാമത്തെ മുന്‍ഗണന, യുഎസ് പൗരന്മാരുടെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമുള്ളതാണ് (യുഎസ് പൗരന്‍ 21 വയസും അതില്‍ കൂടുതലുമുള്ളയാളാണെങ്കില്‍).
F2A വിസയുടെ അന്തിമ നടപടി തീയതി ജൂണ്‍, 2020 മുതല്‍ സെപ്തംബര്‍ 2020 വരെയും F4 ഫാമിലി അധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന്, ഫയല്‍ ചെയ്യുന്നതിനുള്ള തീയതി ഫെബ്രുവരി 2006 മുതല്‍ ഏപ്രില്‍, 2006 വരെ താമസമാക്കിയവര്‍ക്കാണ് നല്‍കുക.