കര്‍ണാടകയില്‍ 22000 കോടി നിക്ഷേപമെത്തുന്നു

  • ദാവോസില്‍ ഏഴ് കമ്പനികളുമായി സംസ്ഥാനം ധാരണാപത്രം ഒപ്പുവെച്ചു
  • 20,000 കോടി രൂപയുടെ ഡാറ്റാ സെന്റര്‍ പാര്‍ക്ക് ബെംഗളൂരുവില്‍

Update: 2024-01-17 11:13 GMT

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിനത്തില്‍ മൈക്രോസോഫ്റ്റ്, വെബ് വെര്‍ക്‌സ്, ഹിറ്റാച്ചി, മറ്റ് നാല് കമ്പനികള്‍ എന്നിവയുള്‍പ്പെടെ ഏഴ് കമ്പനികളുമായി കര്‍ണാടക സര്‍ക്കാര്‍ 22,000 കോടി രൂപയുടെ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.

20,000 കോടി രൂപയുടെ ഡാറ്റാ സെന്റര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി വെബ് വര്‍ക്‌സ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചതായി സംസ്ഥാന വ്യവസായ വകുപ്പ് അറിയിച്ചു.

ഗ്രാമീണ മേഖലയിലെ സാമ്പത്തിക വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പഞ്ചായത്ത് ഇ-ഗവേണന്‍സ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ധാരണാപത്രത്തില്‍ ഹിറ്റാച്ചി ഒപ്പുവച്ചു.

മറ്റ് നാല് കമ്പനികളും 2000 കോടിയിലധികം മൂല്യമുള്ള കരാറുകളില്‍ ഒപ്പുവച്ചു. നൈപുണ്യ, ഭരണ സംരംഭങ്ങളില്‍ സഹകരിക്കാന്‍ മൈക്രോസോഫ്റ്റും രംഗത്തെത്തിയിട്ടുണ്ട്.വോള്‍വോ ഗ്രൂപ്പ്, നെസ്ലെ, സോണി, ഐനോക്സ് ഗ്രൂപ്പ്, എച്ച്പി, ലുലു ഗ്രൂപ്പ്, ഹണിവെല്‍, ടകെഡ ഫാര്‍മ, കോയിന്‍ബേസ്, ബിഎല്‍ അഗ്രോ, ടില്‍ മാന്‍ ഗ്ലോബല്‍ തുടങ്ങിയ കമ്പനികളുടെ മേധാവികളുമായി കര്‍ണാടക വ്യവസായ മന്ത്രി എംബി പാട്ടീല്‍ ചര്‍ച്ച നടത്തി.

അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് പാട്ടീല്‍ പറഞ്ഞു. കര്‍ണാടകയിലെ അവരുടെ ഭാവി സംരംഭങ്ങളില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹകരണവും അദ്ദേഹം കമ്പനികള്‍ക്ക് ഉറപ്പുനല്‍കി.

പെണ്‍കുട്ടികള്‍, തൊഴിലന്വേഷകര്‍, ഭിന്നശേഷിയുള്ള വ്യക്തികള്‍, നാനോ സംരംഭകര്‍, കുറഞ്ഞ തൊഴില്‍ പങ്കാളിത്തമുള്ള പ്രദേശങ്ങളിലുള്ളവര്‍ എന്നിവരെ കേന്ദ്രീകരിച്ച് ഉള്ള പദ്ധതിയാണ് മൈക്രോസോഫ്റ്റുമായിച്ചേര്‍ന്ന് നടപ്പാക്കുക. ഡിജിറ്റല്‍ ഉല്‍പ്പാദനക്ഷമത, തൊഴില്‍, സംരംഭകത്വം, ആശയവിനിമയ കഴിവുകള്‍ എന്നിവയില്‍ 70 മണിക്കൂര്‍ പരിശീലനം നല്‍കുകയും ചെയ്യും.

ബെംഗളൂരുവില്‍ 100 മെഗാവാട്ട് ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനാണ് വെബ്വര്‍ക്‌സ് പദ്ധതിയിടുന്നത്. ഹണിവെല്‍, ലുലു ഗ്രൂപ്പ്, ബിഎല്‍ അഗ്രോ, എച്ച്.പി, സോണി, ഹിറ്റാച്ചി, വോള്‍വോ ഗ്രൂപ്പ്, നെസ്ലെ തുടങ്ങി വന്‍ കമ്പനികളുമായി സംസ്ഥാനം ചര്‍ച്ചകള്‍ നടത്തി.

Tags:    

Similar News