കനേഡിയന്‍ തെരഞ്ഞെടുപ്പ്; ഇന്ത്യ ഭീഷണിയെന്ന് റിപ്പോര്‍ട്ട്

  • ഏറ്റവും വലിയ ഭീഷണി ചൈനയെന്നും റിപ്പോര്‍ട്ട്
  • നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാകും

Update: 2024-02-03 09:57 GMT

കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ഒരു റിപ്പോര്‍ട്ടില്‍ രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഭീഷണിയെന്ന് വിശേഷിപ്പിച്ചു. ഇന്ത്യയെ ഒരു 'വിദേശ ഇടപെടല്‍ ഭീഷണി' എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കാനഡയുടെ ശക്തമായ ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു.

കനേഡിയന്‍ മാധ്യമമായ ഗ്ലോബല്‍ ന്യൂസിന് ലഭിച്ച ബ്രീഫിംഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചല്ലെങ്കില്‍ ഇന്ത്യയുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാകുമെന്ന് വ്യക്തമാക്കുന്നു. ഇതാദ്യമായാണ് കാനഡയില്‍ ഇന്ത്യ തിരഞ്ഞെടുപ്പ് ഇടപെടല്‍ നടത്തിയെന്ന ആരോപണം ഉയരുന്നത്.

കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതിന് ചൈനയും റഷ്യയും നേരത്തെ തന്നെ ആരോപണം നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24,ന് 'വിദേശ ഇടപെടലുകളെക്കുറിച്ചുള്ള രേഖ ചൈനയെ നാമകരണം ചെയ്യുകയും അതിനെ 'ഏറ്റവും പ്രധാനപ്പെട്ട ഭീഷണി' എന്ന് വിളിക്കുകയും ചെയ്യുന്നു.

ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ വ്യാപ്തിയുള്ളതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. രാജ്യത്തുടനീളമുള്ള എല്ലാ തലത്തിലുള്ള ഗവണ്‍മെന്റിനും സിവില്‍ സമൂഹത്തിനും എതിരെയുള്ളതുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഏറ്റവും പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയും ചൈനയും മാത്രമാണ് അവരുടെ പേര് ഉപയോഗിച്ച് തിരിച്ചറിഞ്ഞ രണ്ട് രാജ്യങ്ങള്‍.

Tags:    

Similar News