2018നുശേഷം വിദേശത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍ രേഖപ്പെടുത്തിയ രാജ്യം ഏതായിരിക്കും? വിദേശങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചുവരുന്ന ഈ കാലത്ത് ഈ വിവരവും അറിഞ്ഞിരിക്കേണ്ടതാണ്.
ഇന്ത്യാക്കാര്‍ ഉന്നത പഠനത്തിനായി കൂടുതലായി ആശ്രയിക്കുന്ന ഒരു രാജ്യം കാനഡയാണ്. അവിടെയെത്തുന്നവര്‍ ഒരു ജോലി കണ്ടെത്തി സ്ഥിരവാസത്തിന് ശ്രമിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.
വിരോധാഭാസമെന്നുപറയട്ടെ 2018നുശേഷം ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്പോഴും ഇന്ത്യാക്കാരുടെ ഒഴുക്ക് തുടരുന്ന കാനഡയിലാണ്. ഇത് അവിടെ പഠിക്കുന്ന 'അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്ക വെളിപ്പെടുത്തുന്നു. 2024-25 അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തെ സ്ഥിഗതികള്‍ കൂടുതല്‍ മെച്ചെപ്പടുത്താനുള്ള ശ്രമത്തിലാണ് കാനഡ.
കാനഡയിലെ ഇമിഗ്രേഷന്‍ വകുപ്പ് (ഐആര്‍സിസി) അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപകടസാധ്യതയെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. വിദ്യാഭ്യാസം ഒരു പ്രവിശ്യാ/പ്രാദേശിക ഉത്തരവാദിത്തമാണ്. എന്നാല്‍ അവരുടെ സുരക്ഷിതത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ രാജ്യത്തെ മൊത്തതില്‍ ബാധിക്കുന്നതാണ്.
91പേര്‍ മരിച്ചതായി വിദേശകാര്യമന്ത്രാലയം
ഇന്ത്യാക്കാരുടെ കാര്യം പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, വിദേശത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണ്ം 403 ആണ്. ഇതില്‍ കാനഡയില്‍മാത്രം ൯൧ പേര്‍ മരിച്ചതായി വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു.
ഈ മരണങ്ങള്‍ക്ക് സ്വാഭാവിക കാരണങ്ങള്‍, അപകടങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നതായി കണക്കുകള്‍ പറയുന്നു. യുകെ (48), റഷ്യ (40), യുഎസ് (36), ഓസ്ട്രേലിയ (35) എന്നിങ്ങനെയാണ് കാനഡ കഴിഞ്ഞാലുള്ള കണക്കുകള്‍.
2018 നും 2022 നും ഇടയില്‍ 5,67,607 ഇന്ത്യക്കാരാണ് കാനഡയിലേക്ക് പഠനത്തിനായി പോയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ആഗോള ലക്ഷ്യസ്ഥാനമാണ് കാനഡ.
6,21,336 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോയത് യുഎസിലേക്കാണ്. 3,17,119 വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത യുകെ മൂന്നാം സ്ഥാനത്താണ്.