ബ്രിക്‌സ് വിപുലീകരണം: സൗദിയും നാലുരാജ്യങ്ങളും ഗ്രൂപ്പില്‍

  • അര്‍ജന്റീന കൂട്ടായ്മയില്‍ ചേരുന്നതില്‍നിന്നും പിന്മാറി
  • സൗദി , ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ മുഴുവന്‍ സമയം അംഗങ്ങള്‍

Update: 2024-02-01 05:27 GMT

കഴിഞ്ഞവര്‍ഷം ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂട്ടായ്മയില്‍ ചേരാനുള്ള ക്ഷണം സൗദി അറേബ്യയും മറ്റ് നാല് രാജ്യങ്ങളും സ്വീകരിച്ചതായി ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രി.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഈ വര്‍ഷം ബ്ലോക്കിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന റഷ്യയ്ക്ക് ചേരാന്‍ ആഗ്രഹിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് രേഖാമൂലമുള്ള താല്‍പ്പര്യം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി നലേഡി പണ്ടോര്‍ പറഞ്ഞു.

സൗദി അറേബ്യ, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ മുഴുവന്‍ അംഗങ്ങളാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അര്‍ജന്റീന ഈ കൂട്ടായ്മയില്‍ ചേരാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഈ തീരുമാനവും അംഗീകരിക്കപ്പെട്ടതായി പണ്ടോര്‍ തലസ്ഥാനമായ പ്രിട്ടോറിയയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ഓഗസ്റ്റില്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഉച്ചകോടിയില്‍ ജനുവരി ഒന്നു മുതല്‍ തങ്ങളുടെ ബ്രിക്സ് ഗ്രൂപ്പിനെ വിപുലീകരിക്കാന്‍ സമ്മതിച്ചിരുന്നു.

ഇന്റര്‍-ബ്രിക്‌സ് വ്യാപാരത്തിനായി അംഗങ്ങള്‍ക്ക് അവരുടെ പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനുള്ള ഒരു ചട്ടക്കൂടും രൂപപ്പെടുത്തുന്നുണ്ട്. നിലവിലെ, പ്രധാനമായും ഡോളര്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര പേയ്മെന്റ് സംവിധാനം 'അന്യായവും ചെലവേറിയതുമാണ്' എന്ന് ഈ കൂട്ടായ്മ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

Tags:    

Similar News