റുവാണ്ട കുടിയേറ്റ നയം യുകെ നടപ്പാക്കും

  • നയം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു
  • സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയേക്കും

Update: 2023-11-20 12:40 GMT

യുകെ സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട റുവാണ്ട കുടിയേറ്റ നയം രാജ്യത്തിന്റെ പരമോന്നത കോടതി റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി ഋഷി സുനക് പദ്ധതിയോട് ''പൂര്‍ണ്ണ പ്രതിജ്ഞാബദ്ധത'' തുടരുന്നതായി പ്രസ്താവിച്ചു.

ബ്രിട്ടീഷ് സര്‍ക്കാര്‍ റുവാണ്ടയ്ക്ക് ഇതിനകം 140 ദശലക്ഷം പൗണ്ട് നല്‍കിയ നയം, യുകെയില്‍ എത്തുന്ന അഭയാര്‍ഥികളെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തേക്ക് മാറ്റാന്‍ ലക്ഷ്യമിടുന്നു.

ലണ്ടനിലെ ഒരു പ്രസംഗത്തെ തുടര്‍ന്നുള്ള ഒരു ചോദ്യത്തിന് മറുപടിയായി, ആ പദ്ധതി സജീവമാക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ആവശ്യമായത് ചെയ്യാന്‍ ഞാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണ്, എന്ന് സുനക് പറഞ്ഞു.

നവംബര്‍ 15 ന് രാജ്യത്തെ സുപ്രീം കോടതി, നയം നിയമവിരുദ്ധമാണെന്ന് വിധിക്കുമ്പോള്‍, കുടിയേറ്റക്കാരുടെ കേസുകള്‍ റുവാണ്ട അന്യായമായി വിലയിരുത്തിയേക്കാമെന്നും അവര്‍ പീഡിപ്പിക്കപ്പെട്ട രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള സാധ്യത നിലവിലുണ്ടെന്നും അഭിപ്രായപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ സുനക്കിന് സുപ്രീം കോടതിയിലെ നയത്തിന്റെ പരാജയം വെല്ലുവിളികള്‍ വര്‍ധിപ്പിച്ചു.

റുവാണ്ടയുമായി സര്‍ക്കാര്‍ ഇതിനകം തന്നെ ഒരു പുതിയ ഉടമ്പടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിധിയുടെ വെളിച്ചത്തില്‍ ഞങ്ങള്‍ അത് അന്തിമമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News