ആധാര്‍ അപ്‌ഡേറ്റ്, ബാങ്ക് ലോക്കര്‍ കരാര്‍ പുതുക്കല്‍..,ഡിസംബറില്‍ ഓര്‍ക്കേണ്ടവ
2023 ഡിസംബര്‍ 14 വരെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരമുണ്ട്
2023 ഡിസംബറില്‍ ഓര്‍ക്കേണ്ട ഏതാനും ചില കാര്യങ്ങള്‍ ഇവയാണ്.
ആധാര്‍ അപ്‌ഡേറ്റ്
2023 ഡിസംബര്‍ 14 വരെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരമുണ്ട്.
സ്വന്തം നിലയിലാണെങ്കില്‍ മൈ ആധാര്‍(myAadhaar ) പോര്‍ട്ടലില്‍ സൗജന്യമായി ചെയ്യാനുള്ള അവസരമാണിത്.
എന്നാല്‍ അക്ഷയ കേന്ദ്രങ്ങളിലാണെങ്കില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഫീസ് നല്‍കേണ്ടി വരും.
10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് എടുത്തവരാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്.
ബാങ്ക് ലോക്കര്‍
സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്പ്രകാരം എല്ലാ വര്‍ഷവും തങ്ങളുടെ ബാങ്കുകളുമായി പുതിയ കരാര്‍ ഒപ്പിടണമെന്നാണ് ആര്‍ബിഐ ബാങ്ക് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മ്യൂച്വല്‍ ഫണ്ട് നോമിനേഷന്‍
ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്കും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഉടമകള്‍ക്കും നോമിനേഷന്‍ തിരഞ്ഞെടുക്കാനുള്ള സമയപരിധി 2023 ഡിസംബര്‍ 31-ന് അവസാനിക്കും.
നിക്ഷേപകര്‍ക്ക് അവരുടെ സെക്യൂരിറ്റികള്‍ ക്ലെയിം ചെയ്യാന്‍ കഴിയുന്ന ഒരാളെ നാമനിര്‍ദേശം ചെയ്യാന്‍ 2023 ഡിസംബര്‍ 31-വരെ സമയം ലഭിക്കും. നേരത്തെ ഇത് 2023 സെപ്റ്റംബര്‍ 30 ആയിരുന്നു. എന്നാല്‍ സെബിയാണ് സമയം നീട്ടിയത്.