ബിഎഫ്എസ്‌ഐ വിഭാഗത്തില്‍ തൊഴില്‍ വര്‍ധിപ്പിക്കാന്‍ തമിഴ്‌നാട്
- നാലായിരത്തിലധികം പേര്‍ക്ക് ഇതുവരെ തൊഴില്‍ ലഭിച്ചു
- നാന്‍ മുതല്‍വന്‍ പദ്ധതി പ്രകാരമാണ് തൊഴിലവസരം വര്‍ധിപ്പിക്കുക
- അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുടെ ഗുണങ്ങള്‍ നേടാനാകണം.
സര്‍ക്കാരിന്റെ 'നാന്‍ മുതല്‍വന്‍' പദ്ധതിക്ക് കീഴില്‍ ബാങ്കിംഗ്, ധനകാര്യ സേവന മേഖലകളില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ തമിഴ്നാട് നൈപുണ്യ വികസന കേന്ദ്രം തയ്യാറാക്കി. യുവാക്കളെയും കോളേജ് വിദ്യാര്‍ത്ഥികളെയും പരിശീലിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ സംരംഭങ്ങള്‍ക്ക് അടുത്തിടെ നടന്ന യോഗത്തില്‍ ബിഎഫ്എസ്ഐ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായ പ്രമുഖര്‍ പദ്ധതിക്ക് പിന്തുണ നല്‍കി.
നാന്‍ മതല്‍വന്‍ പദ്ധതിയുടെ സിഇഒ എം ജയപ്രകാശനും മുഖ്യ ഉപദേഷ്ടാവ് സായി റെഡ്ഡിയും യോഗത്തില്‍ ബിഎഫ്എസ്ഐ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. തമിഴ്നാടിനെ ഈ മേഖലയുടെ നൈപുണ്യ തലസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നതായി ജയപ്രകാശന്‍ പറഞ്ഞു.
'നാന്‍ മുതല്‍വന്‍' സംരംഭത്തിന് കീഴില്‍, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ 10,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ നൈപുണ്യ കോഴ്സുകള്‍ക്ക് പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.
അവരില്‍ 4,000-ത്തിലധികം പേര്‍ ജോലി നേടി. ഈ പ്രക്രിയ തുടരുകയാണ്. സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ സുന്ദരം ഫിനാന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജീവ് സി ലോചന്‍ പറഞ്ഞു.
'ഇതിന്റെ അര്‍ത്ഥം ബിസിനസ് ഇടപാടുകളിലൂടെ ധാരാളം പണമൊഴുക്ക് നടക്കുന്നു എന്നാണ്. ഇത് ഉപയോഗപ്പെടുത്താനാകണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടാതെ മറ്റ് നിരവധി മേഖലകളിലും തമിഴ്‌നാട് മുന്നേറുന്നുണ്ട. നിരവധി വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് സൗകര്യങ്ങള്‍ അവര്‍ ചെയ്തു നല്‍കുന്നു.