2000 രൂപയുടെ കറന്‍സി എക്‌സ്‌ചേഞ്ചിന് നല്‍കുന്നത് 10, 20 രൂപയുടെ നാണയങ്ങള്‍

എണ്ണി തിട്ടപ്പെടുത്താന്‍ സമയമെടുക്കുന്നതാണ് പ്രധാന തടസ്സം

Update: 2023-12-06 10:07 GMT

2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പ്രചാരത്തില്‍നിന്നും പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചത് 2023 മെയ് 19-നാണ്. 2023 സെപ്റ്റംബര്‍ 30 വരെ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ സമയം നല്‍കി.

പിന്നീട് 2023 ഒക്ടോബര്‍ 7 വരെ സമയം ദീര്‍ഘിപ്പിച്ചു. എന്നാല്‍ 2000 രൂപയുടെ നോട്ടുകള്‍ മുഴുവനായി ആര്‍ബി ഐയില്‍ തിരികെ എത്തിയില്ല. ഇതേ തുടര്‍ന്നു ആര്‍ബിഐയുടെ 19 ഓഫീസുകളില്‍ 2000 കറന്‍സി നോട്ട് എക്‌സ്‌ചേഞ്ച് ചെയ്‌തെടുക്കാന്‍ സൗകര്യം നല്‍കി.

ഇപ്പോഴും പലരും 2000 രൂപയുടെ കറന്‍സി നോട്ട് എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആര്‍ബിഐയെ സമീപിക്കുന്നുമുണ്ട്.

മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ആര്‍ബിഐയുടെ ഓഫീസില്‍ 2000 രൂപ എക്‌സ്‌ചേഞ്ച് ചെയ്യാനെത്തുന്നവര്‍ക്ക് ഇപ്പോള്‍ നല്‍കുന്നത് 10, 20 രൂപയുടെ നാണയങ്ങളാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുതിര്‍ന്നവരില്‍ അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

എണ്ണി തിട്ടപ്പെടുത്താന്‍ സമയമെടുക്കുന്നതാണ് പ്രധാന തടസ്സം. മാത്രമല്ല, 2000 രൂപയുടെ മൂല്യം വരുന്ന 10, 20 ന്റെയും നാണയങ്ങള്‍ കൈവശം വയ്ക്കാനും കൊണ്ടു നടക്കാനും അസൗകര്യമാണ്.

ഭോപ്പാലില്‍ ആര്‍ബിഐ ഓഫീസില്‍ ഇപ്പോഴും ആളുകള്‍ രാവിലെ ആറ് മുതല്‍ 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാന്‍ എത്തുന്നുണ്ട്. ഒക്ടോബര്‍ മുതലാണു തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.

Tags:    

Similar News