അയോധ്യയില്‍ ഭക്തജനങ്ങളുടെ ഒഴുക്ക്: ആദ്യദിനം കാണിക്കയായി ലഭിച്ചത് 3 കോടി രൂപ

  • ജനുവരി 23 മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്
  • പ്രതിഷ്ഠാ ചടങ്ങിനു ശേഷം 10 സംഭാവന കൗണ്ടറുകള്‍ തുറന്നു
  • ജനുവരി 22-നായിരുന്നു പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്

Update: 2024-01-25 07:06 GMT

ജനുവരി 22-നായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. പ്രതിഷ്ഠാ ചടങ്ങ് നടന്നതിനു ശേഷമുള്ള ആദ്യ ദിനമായ ജനുവരി 23-നാണു ഭക്തരില്‍ നിന്നു നേരിട്ടും ഓണ്‍ലൈനായും കാണിക്കയായി 3.17 കോടി രൂപ ലഭിച്ചത്.

പ്രതിഷ്ഠാ ചടങ്ങിനു ശേഷം 10 സംഭാവന കൗണ്ടറുകള്‍ തുറന്നതായി രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനില്‍ മിശ്ര പറഞ്ഞു.

ജനുവരി 23 മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.

ആദ്യ ദിനത്തില്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ദര്‍ശനത്തിനെത്തിയത്.

തിരക്ക് കാരണം ക്ഷേത്ര നഗരത്തിന്റെ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചതായി അയോധ്യ ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    

Similar News