മനുഷ്യര്‍ സത്യസന്ധത അര്‍ഹിക്കുന്നു; ചാറ്റ് ജിപിടി കണ്ടന്റുകളെ പിടിക്കാന്‍ ജിപിടി സീറോ
- ഓരോ ടെക്സ്റ്റിലും എത്രത്തോളം എഐ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയാണ് ജിപിടി സീറോ ചെയ്യുന്നത്
ചാറ്റ് ജിപിടി വന്നതോടെ കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ വ്യാപകമായ ഉപയോഗമുണ്ടായി. കഥയും കവിതയും മാത്രമല്ല, യൂണിവേഴ്സിറ്റി പ്രബന്ധങ്ങളും കോളേജ് അസൈന്‍മെന്റുകളും വരെ ചാറ്റ് ജിപിടിയുടെ സഹായത്തോടെ വ്യാപകമായി ചെയ്യാന്‍ തുടങ്ങി. ഇതോടെ യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളുമാണ് പ്രതിസന്ധിയിലായത്. ഇപ്പോഴിതാ കണ്ടന്റുകളില്‍ എത്രത്തോളം ചാറ്റ് ജിപിടിയുടെ ഇടപെടലുണ്ടെന്ന് കണ്ടെത്താന്‍ മറ്റൊരു എഐ സംവിധാനം വന്നിരിക്കുന്നു. ജിപിടി സീറോ!
എന്താണ് ജിപിടി സീറോ?
22 കാരനായ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് ജിപിടി സീറോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓരോ ടെക്സ്റ്റിലും എത്രത്തോളം എഐ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയാണ് ജിപിടി സീറോ ചെയ്യുന്നത്. ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി അസൈന്‍മെന്റുകളും മറ്റും തയ്യാറാക്കുന്നതിന്റെ ധാര്‍മികത ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ജിപിടി സീറോയുടെ അവതരണം.
ഏത് ടെക്സ്റ്റാണോ പരിശോധിക്കേണ്ടത്, അത് ജിപിടി സീറോയില്‍ കൊണ്ട് വന്ന് പേസ്റ്റ് ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ ചെയ്താല്‍ അന്നേരം തന്നെ ഫലം ലഭ്യമാകും. ഏതു തരം ഫയലുകളും അപ്ലോഡ് ചെയ്യാം.
കൂട്ടിക്കലര്‍ത്തല്‍ (Perplexity) എത്രത്തോളമുണ്ട്, ചിതറിപ്പിക്കല്‍ (Burstiness) എത്രത്തോളമുണ്ട് എന്ന നിലയാണ് സ്‌കോര്‍ ചെയ്തു തരിക. കൂട്ടിക്കലര്‍ത്തല്‍ നടത്തിയ ഭാഗവും പിന്നാലെ വിശദമാക്കിത്തരും. ഒപ്പം, എഐയുടെ ഇടപെടലുള്ള ഭാഗം ഹൈലൈറ്റ് ചെയ്തും തരും.
പരീക്ഷണത്തിലാണ്
ജിപിടി സീറോ നിലവില്‍ പരീക്ഷണഘട്ടത്തിലാണ്. കൃത്യമായ അവലോകനം ഉണ്ടോ എന്ന് ചോദിച്ചാല്‍ സാധ്യത പറഞ്ഞുതരുമെന്ന് മാത്രം. വിലയിരുത്തലില്‍ തെറ്റ് സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. എങ്കിലും ഭാവിയില്‍ യൂണിവേഴ്സിറ്റികളും മറ്റും ഇത്തരം ടൂളുകളെ ആശ്രയിക്കാം. ജിപിടി സീറോ തന്നെ പറയുന്നതുപോലെ, കോപ്പിയടി കണ്ടെത്താനുള്ള പല ടൂളുകളില്‍ ഒരു ടൂളായി മാത്രമേ ഇതിനെ ആശ്രയിക്കാനാവൂ. നിലവില്‍ പ്ലേജറിസം പരിശോധിക്കുന്നതുപോലെ, വര്‍ക്ക് സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് പരിശോധനയായി ഇതും മാറിയേക്കാം.
ജിപിടി സീറോയെയും മറികടക്കാം
എന്നാല്‍ ജിപിടി സീറോയെയും മറികടക്കാനുള്ള വഴികളും ടെക് ലോകത്ത് തെളിഞ്ഞിട്ടുണ്ട്. ഗൂഗിള്‍ ക്രോമിന്റെ എക്സ്റ്റന്‍ഷനായ conch എഐ ഉപയോഗിച്ച്, ചാറ്റ് ജിപിടിയില്‍ ജനറേറ്റ് ചെയ്ത കണ്ടന്റ് മാറ്റിയെഴുതാനും മറ്റുമാവും. ഈ ടെക്സറ്റിലെ ജിപിടി ഉപയോഗം കണ്ടെത്താന്‍ ജിപിടി സീറോയ്ക്ക് നിലവില്‍ സാധ്യമല്ല.
കാണാന്‍ പോകുന്നത് എഐ യുദ്ധം
എന്തു തന്നെയായാലും ഭാവിയില്‍ വലിയൊരു എഐ യുദ്ധം തന്നെ കാണാനാവും. എത്ര ശക്തിയുള്ള എഐ വന്നാലും അതിനെ കവച്ചുവെക്കാന്‍ മാത്രം പാകലത്തില്‍ മറ്റൊരു എഐ ടൂള്‍ കൂടി വികസിപ്പിച്ചെടുക്കാമെന്നതിന്റെ ഉദാഹരണമാണ് ചാറ്റ് ജിപിടിയും ജിപിടി സീറോയും. ഇവ രണ്ടും എത്രത്തോളം ഉപയോഗപ്രദമാവുമെന്ന് വൈകാതെ കണ്ടറിയാം.