വരാനിരിക്കുന്നത് സ്റ്റോക്ക് മാർക്കറ്റിന്റെ സുവർണ കാലം -ഭാഗം 2

  • സ്ഥിര നിക്ഷേപം അല്ലാതെ സർക്കാർ ബോണ്ടിൽ നിക്ഷേപിക്കാം

Update: 2023-09-07 10:09 GMT

ഒരു നല്ല നിക്ഷേപകനാവുക എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. എങ്ങനെ ഒരു നല്ല നിക്ഷേപകന്‍ ആവാം എന്നതിനെ ക്കുറിച്ചും സ്റ്റോക്ക് മാർക്കറ്റിനെ ക്കുറിച്ചും ഡിബിഎഫ്എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജുമായി മൈഫിന്‍ പോയിന്റിലെ അനു വി കെ നടത്തിയ അഭിമുഖം -ഭാഗം 2 

?സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഭൂരിഭാഗം പേരും മാറി ചിന്തിക്കുന്നില്ല. അങ്ങനെ ഉള്ളവര്‍ സ്ഥിര നിക്ഷേപത്തിലല്ലാതെ മ്‌റ്റെവിടെയാണ് നിക്ഷേപിക്കേണ്ടത്.

നമ്മുടെ കയ്യില്‍ 50 ലക്ഷം രൂപയുണ്ടെന്നു കരുതുക. നിങ്ങള്‍ അത് തലയിണക്കടിയില്‍ ഭദ്രമായി സൂക്ഷിക്കുന്നു. അവിടെ അത് സേഫ് ആണെന്നത് ശരിയാണ്. ഒരു പത്ത് വര്ഷം കഴിയുമ്പോള്‍ അതില്‍ ഒരു റിട്ടേണും ലഭിക്കുന്നില്ല . അതിന്റെ മൂല്യം ഇടിയുകയാണ്. കാരണം ഇവിടെ പണപ്പെരുപ്പം നില നില്‍ക്കുന്നുണ്ട്. പണപ്പെരുപ്പം വരുന്നതിനനുസരിച്ച് കറന്‍സിയുടെ മൂല്യം കുറഞ്ഞു കൊണ്ടിരിക്കും. ലോകത്ത് ഇന്‍ഫ്ളേഷന്‍ എല്ലായിടത്തും സംഭവിക്കുന്ന കാര്യം ആണ്. നമ്മുടെ പണപ്പെരുപ്പത്തെ നേരിടാനുള്ള ഒരു റിട്ടേണ്‍ ആവശ്യമാണ്.

രണ്ടാമത്തെ കാര്യം എവിടെ ഇന്‍വെസ്റ്റ് ചെയ്യണം എന്നതാണ്. ഗോള്‍ഡ് , റിയല്‍ എസ്റ്റേറ്റ്, ഷെയറുകള്‍ തുടങ്ങി നിരവധി ആസ്തികള്‍ നിക്ഷേപത്തിനായി ഉണ്ട്. 

എല്ലാ അസറ്റ് ക്ലാസ്സുകളിലും ഏറ്റവും ഉയര്‍ന്ന റിട്ടേണുകള്‍ തരുന്നത് ഓഹരികള്‍ ആണ്. കഴിഞ്ഞ 20 - 25 വര്‍ഷത്തെ ശരാശരി എടുത്തു നോക്കിയാല്‍ 15 ശതമാനം റിട്ടേണ്‍ ലഭിക്കുന്നുണ്ട്. പണപ്പെരുപ്പത്തെ മറികടക്കുന്ന നല്ല റിട്ടേണ്‍ ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന് 7 -8 ശതമാനം റിട്ടേണ്‍ ലഭിക്കുന്നു. 

എന്നാല്‍ സ്ഥിരനിക്ഷേപത്തേക്കാള്‍ നല്ല ഫിക്‌സഡ് ഇന്‍കം പ്രൊഡക്ടിനെ പറ്റി പലര്‍ക്കും അറിവില്ല . അതായത് സ്ഥിര നിക്ഷേപത്തിന് പകരം ഗവണ്മെന്റ് ബോണ്ടില്‍ നിക്ഷേപിക്കാം. സ്ഥിരനിക്ഷേപത്തേക്കാള്‍ സുരക്ഷിതമാണ്. ബാങ്കുകള്‍ ഒക്കെ പൊളിഞ്ഞ ചരിത്രം ഉണ്ട്. എന്നാല്‍ ഗവണ്മെന്റ് ബോണ്ടിന് ഇത് സംഭവിക്കില്ല. കുറെ പേരൊക്കെ ഫിക്‌സഡ് ഡെപോസിറ്റില്‍ നിന്നും ഇതിലേക്ക് മാറുന്നുണ്ട്.

?മ്യൂച്വല്‍ ഫണ്ട് അലെങ്കില്‍ എസ്‌ഐപി പോലുള്ള നിക്ഷേപമാര്‍ഗങ്ങള്‍ ആളുകളുടെ നിക്ഷേപത്തെ സഹായിക്കുന്നില്ലേ?

എസ്‌ഐപി പോലുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ ആളുകളുടെ ഇടയില്‍ വളരെ പോപ്പുലര്‍ ആണ്. അത് ആളുകള്‍ക്കിടയില്‍ ഒരു കള്‍ച്ചര്‍ ഉണ്ടാക്കുന്നു. പലര്‍ക്കും പല രീതിയില്‍ ആണ് വരുമാനം ലഭിക്കുന്നത്. ആളുകള്‍ക്ക് ഒറ്റയടിക്ക് വലിയ തുക സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. അതിനാല്‍ പലരും സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് മാറി നില്കുന്നു. എന്നാല്‍ സ്ഥിരമായി ഒരാള്‍ 5000 രൂപ പ്രതിമാസം നിക്ഷേപിക്കുമ്പോള്‍ 10 വര്‍ഷം കൊണ്ട് 6 ലക്ഷം നിക്ഷേപിക്കുന്നു. 20 വര്‍ഷം 12 ലക്ഷം ആണ് ഇന്‍വെസ്റ്റ് ചെയ്യുന്നത് . 20 വര്‍ഷം കഴിയുമ്പോള്‍ ഇത്ഒരു കോടി വരെ ആയി റിട്ടേണ്‍ ലഭിക്കാം. വര്‍ഷങ്ങള്‍ കൂടുന്നതിനനുസരിച്ച് ് നമുക്ക് ലഭിക്കുന്ന റിട്ടേണ്‍ കൂടിയേക്കാം. 25 വയസില്‍ തന്നെ ജോലിയൊക്കെ ലഭിച്ച് നേരത്തെ തന്നെ ചെറിയ തുക നിക്ഷേപിച്ചാല്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാവുകയും കോമ്പൗണ്ടിങിന്റെ ഗുണം ഉണ്ടാവുകയും ഉണ്ടാവുകയും ചെയ്യും ചെറിയ തുക ഇന്‍വെസ്റ്റ് ചെയ്ത് വലിയ തുക നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടില്‍ തന്നെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ഉണ്ട് . ഇതില്‍ വളരെ സ്ഥിരമായ റിട്ടേണ്‍ ലഭിക്കും. മ്യൂച്വല്‍ ഫണ്ടില്‍ തന്നെ ഇടിഎഫില്‍ നിക്ഷേപിക്കാന്‍ ആണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്

? സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് വരുന്ന ആളുകളില്‍ നല്ലൊരു ശതമാനം ഫോക്കസ് ചെയ്യുന്നത് ഫ്യുച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ ആണ്

മാര്‍ക്കറ്റില്‍ റെഗുലേഷന്‍സ് വളരെ സ്‌ട്രോങ്ങ് ആണ്. സെബി പറയുന്നത് എഫ് ആന്‍ഡ് ഒ സെഗ്മെന്റില്‍ 90 അല്ലെങ്കില്‍ 95 ശതമാനം ആളുകള്‍ക്ക് പലപ്പോഴും പ്രോഫിറ്റ് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നാണ്. അത് ഡാറ്റ വെച്ച്അനലൈസ് ചെയതാണ് ഈ കണക്കുകള്‍പറയുന്നത്. എന്നാല്‍ 5 അല്ലെങ്കില്‍ 10 ശതമാനം ആളുകള്‍ പ്രോഫിറ്റ് ഉണ്ടാക്കുന്നുണ്ടെന്നു നമ്മള്‍ ചിന്തിക്കണം. 90-95 ശതമാനം ആളുകള്‍ക്ക് നഷ്ടം അല്ലെങ്കില്‍ പ്രോഫിറ്റ് ലഭിക്കാത്തതിന്റെ പ്രധാന കാരണം നേരത്തെ പറഞ്ഞ ഗ്രീഡ് ആണ്. രണ്ടാമത്തെ കാരണം പ്രൊഡക്ടിനെ ക്കുറിച്ച് വലിയ അറിവില്ലാതെ വന്നുപെടുന്നതാണ്.

എഫ് ആന്‍ഡ് ഒ സെഗ്മെന്റ് രണ്ടു കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഒന്നമതായി റിസ്‌ക് മാനേജ് ചെയ്യാന്‍. രണ്ടാമത് ട്രേഡിംഗിന്. രണ്ടായാലും ഈ മാര്‍ക്കറ്റുകള്‍ക്ക് അതിന്റെതായ പ്രത്യേകതകള്‍ ഉണ്ട്. ഇത് ഡെറിവേറ്റീവ് മാര്‍ക്കറ്റുകള്‍ ആണ്. ഇത് രണ്ടും ശരിക്കും മനസിലാക്കി ട്രേഡിംഗ് ചെയ്യണം. ട്രേഡിംഗ് എന്ന ഒരു സ്‌കില്‍ നമ്മള്‍ നേടേണ്ടതാണ്. ഇതു ശരിക്ക് പഠിച്ച് മാത്രമേ ചെയ്യാന്‍ ആവൂ. ഒരിക്കലും ട്രേഡിംഗിനെ ഒരു ഈസി ഗെയിം ആയി എടുക്കരുത്. ഫ്യുച്ചേഴ്‌സ് ദീര്‍ഘ കാലത്തേക്കുള്ള ട്രാന്‍സാക്്ഷന്‍ ആണ്. ഓപ്ഷന്‍സ് എന്ന് പറഞ്ഞാല്‍ പ്രീമിയം കൊടുത്തുള്ള മാര്‍ക്കറ്റ് ആണ്. ടി വി യില്‍ അനലിസ്റ്റ് പറയുന്നത് കേട്ടും സോഷ്യല്‍മീഡിയ റിപ്പോര്‍ട്ടുമൊക്കെ അന്ധമായി വിശ്വസിച്ചാണ് പലരും എഫ് ആന്‍ഡ് ഒ ട്രേഡിംഗ് ചെയ്യുന്നത്. പഠിക്കാതെ ചെയ്യുന്നതുകൊണ്ടാണ് പരാജയം സംഭവിക്കുന്നത്.

?എന്റെ കയ്യില്‍ അഞ്ചു ലക്ഷം രൂപ ഉണ്ട്. ഏതു സ്റ്റോക്കില്‍ നിക്ഷേപിക്കണം എന്ന് ചോദിക്കുന്നവരോട് എന്താണ് പറയാനുള്ളത് 

അഞ്ചു ലക്ഷം രൂപ ഒറ്റ സ്റ്റോക്കില്‍ നിക്ഷേപിക്കണം എന്ന് ഞാന്‍ ഒരിക്കലും അഡൈ്വസ് ചെയ്യില്ല. കാരണം ഏതു കമ്പനിക്കും ഒരു മോശം സാഹചര്യം എപ്പോഴും വരാം. ഒരു സ്റ്റോക്ക് എന്ന ആശയത്തിന് പകരം നാലോ അഞ്ചോ സ്റ്റോക്കുകളില്‍ നിക്ഷേപിക്കുക. എത്ര സമയത്തേക്കാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്, എടുക്കാന്‍ കഴിയുന്ന റിസ്‌ക് എത്ര എന്നിവയൊക്കെ വിശകലനം ചെയ്താണ് നിക്ഷേപിക്കേണ്ടത്.

അല്ലെങ്കില്‍ ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. നിഫ്റ്റി എന്നതൊരു ഇന്‍ഡക്‌സ് ആണ്. ആ ഇന്‍ഡക്‌സിലുള്ള കമ്പനികള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലൂ ചിപ്പ് കമ്പനികള്‍ ആണ്. ഇവിടെ ലിസ്റ്റഡ് കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ റിസ്‌ക് കുറവാണ്. നിങ്ങളുടെ കയ്യില്‍ അഞ്ചു ലക്ഷം രൂപയുണ്ടെങ്കില്‍ ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കാം.

? താങ്കള്‍ ഈ മേഖലയിലേക്ക് വന്നതിനു ശേഷമാണ് സെറോദ, അപ്സ്റ്റോക്‌സ് തുടങ്ങിയ ബ്രോക്കര്‍മാര്‍ ഈ മേഖലയില്‍ വന്നത്. ഇവരുടെ വളര്‍ച്ചയില്‍ അത്ഭുതം തോന്നിയിട്ടുണ്ടോ.

ഒരു പ്രത്യേക കമ്പനിയെ പറ്റി അഭിപ്രായം പറയുന്നത് ശരിയല്ല. ഇന്‍ഡസ്ട്രിക്കു അകത്തു ഒരു ഡിജിറ്റല്‍ കാലഘട്ടമാണല്ലോ. ഈ പറഞ്ഞ കമ്പനിക്കാളൊക്കെ 2016-20 നു ശേഷം വന്നവയാണ്. പുതിയ തലമുറയ്ക്കായി ഓണ്‍ലൈന്‍ സേവനങ്ങളായി തുടങ്ങിയ കമ്പനികളാണ്. അതില്‍ തെറ്റൊന്നും ഇല്ല . ഇവര്‍ക്ക് എക്‌സ്പീരിയന്‍സ് കുറവുണ്ട്. ഓണ്‍ലൈന്‍ ആയി ഉള്ള സമയത്ത് എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ആണ് ബുദ്ധിമുട്ടുന്നത്.

? അല്‍ഗൊ ട്രേഡിംഗ് സ്റ്റോക്ക് മാര്‍ക്കറ്റിനു സഹായകമാണോ ദോഷമാണോ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാവരും ഉപയോഗിക്കുന്ന വാക്കാണ്. പലര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്താണെന്ന് അറിയില്ല. പല കാര്യങ്ങളും സിസ്റ്റത്തില്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട് . അതിനെ അടിസ്ഥാനമാക്കിന് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉണ്ടാവുന്നുള്ളു. പൂര്‍ണമായും മനുഷ്യന്റെ ബ്രെയിന്‍ ചിന്തിക്കുന്ന പോലെ ഇത്ചിന്തിക്കുന്നില്ല. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡിംഗ് നടത്തുന്നവര്‍ വളരെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യണം. എന്നാല്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് സമയം കിട്ടും. മനുഷ്യര്‍ അത് ചെയ്യുമ്പോള്‍ പോരായ്മ ഉണ്ടാവാം. മനുഷ്യര്‍ വികാരത്തിനു അടിമപ്പെടുന്നവരാണ്. ചെറിയ കാര്യങ്ങള്‍ പോലും സ്വാധീനിക്കും. കമ്പ്യൂട്ടറില്‍ ഇതെല്ലാം പ്രോഗ്രാം ചെയ്തുവെക്കുമ്പോള്‍ കംപ്യൂട്ടറിനു വാങ്ങുകയും വില്‍ക്കുകയും ഒക്കെ ചെയ്യാം ചില പാരാമീറ്റെര്‍സ് ഹിറ്റ് ആവുമ്പൊ ഇടപാട് നടത്താം. ഉയര്‍ന്ന വോളിയം ട്രേഡിംഗ്് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇത് സഹായകമാകുക. എന്നാല്‍ ഇപ്പോള്‍ റീട്ടെയ്ലേഴ്സ് അല്‍ഗൊ ട്രേഡിംഗ് ഉപയോഗിക്കുന്നുണ്ട്. ട്രേഡിംഗ് ചെയ്യുന്നവര്‍ക്ക് അല്‍ഗൊ ഉപയോഗിച്ചാലും ഇല്ലേലും മാര്‍ക്കറ്റില്‍ പണമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. അല്‍ഗൊ ട്രേഡിംഗ് ചെയ്യുന്നവര്‍ക്ക് ഉണ്ടാവുന്ന ഒരു മെച്ചം, അതു ്ചെയ്യുമ്പോള്‍ ഇമോഷന്‍സ് ഉണ്ടാവില്ല എന്നതാണ്.

അല്‍ഗോയില്‍ നമ്മള്‍ കൊടുക്കുന്ന സ്ട്രാറ്റജി നമ്മുടെ ബ്രയിനില്‍ നിന്നുമുണ്ടാവണം. അത് ശെരിയാണെങ്കിലേ ഇത് വര്‍ക്ക് ആവുള്ളു. അല്‍ഗൊ ട്രേഡേഴ്സും സ്മാര്‍ട്ട് ആയിട്ടുള്ള ട്രേഡേഴ്സും ഇന്‍വെര്‍‌സ്റ്റേഴ്‌സും മാര്‍ക്കറ്റില്‍ വരുമ്പോള്‍ ഫലത്തില്‍ മാര്‍ക്കറ്റില്‍ നിന്നുള്ള റിട്ടേണ്‍സ് കുറയും. മാര്‍ക്കറ്റ് വല്ലാതെ മൂവ് ചെയ്യാന്‍ തുടങ്ങും. അതാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അല്‍ഗൊ കൂടുതല്‍ ഉപയോഗിച്ചതുകൊണ്ട് ലാഭം ഉണ്ടാവണമെന്നില്ല. ഞങ്ങള്‍ റീറ്റെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സിനു അല്‍ഗൊ അങ്ങനെ നിര്‍ദ്ദേശിക്കാറില്ല. ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. മുഴുവന്‍ സമയവും വ്യാപാരം നടത്തുന്ന ട്രേഡംഗിന് ചെലവാക്കുന്ന ഹൈ വാല്യൂ ട്രേഡര്‍ ആണെങ്കില്‍ അല്‍ഗൊ ഉപയോഗിക്കാം

? മറ്റുള്ള ബ്രോക്കേഴ്സില്‍ നിന്ന് ഡിബിഎഫ്എസിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

ഡിബിഎഫ്എസിന്റെ പൊസിഷനിംഗ് ആദ്യം മുതല്‍തന്നെ സമ്പത്ത് ഉണ്ടാക്കാനുള്ള നിക്ഷേപം എന്ന ആശയത്തിലായിരുന്നു. വലിയ തോതിലുള്ള ട്രേഡിംഗ് ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അത് കൊണ്ടുള്ള ഗുണം എന്താണെന്നു വെച്ചാല്‍ നമ്മുടെ ഇന്‍വെസ്റ്റേഴ്‌സിനു ആവശ്യമായ ഗൈഡന്‍സ് കൊടുക്കാന്‍ കഴിയുന്നു എന്നതാണ്. നല്ല പോര്‍ട്ടഫോളിയോ ഉണ്ടാക്കാനും നേരത്തെ പറഞ്ഞപോലെ ഇ ടി എഫ് പോലുള്ളവയില്‍ ഇന്‍വെസ്റ്റ് ചെയ്യാനും ഉള്ള കാര്യങ്ങളാണ് ചെയ്തത്. ട്രേഡേഴ്‌സ് ആയി വരുന്നവര്‍ക്കുതന്നെ നല്ല സപ്പോര്‍ട്ട് നല്‍കാന്‍ സെബി രജിസ്ട്രേഷന്‍ ഉള്ള അഡൈ്വസറി ലൈസന്‍സ് ഉണ്ട്. അഡൈ്വസറി ലൈസന്‍സ് ഇവിടെ ആര്‍ക്കും തന്നെ ഇല്ല.

ഞങ്ങളെ വ്യത്യസ്തരാക്കുന്നത് ഇന്‍വെസ്റ്റര്‍ കസ്റ്റമര്‍ ബേസ് വളരെ വലുതാണ്. മറ്റുള്ളവര്‍ക്ക് നോയ്‌സ് വളരെ കൂടുതല്‍ ആണ്. അതായത് ട്രേഡേഴ്‌സിന്റെ എണ്ണം കൂടുതലാണ്. ഷോര്‍ട് ടേം ട്രേഡിംഗ് നടത്തുന്ന ആളുകള്‍ അവര്‍ക്ക് ഉണ്ടെങ്കിലും സോളിഡ് ആയി ഇന്‍വെസ്റ്റ് ചെയ്യുന്ന ആളുകള്‍ നമുക്ക് വളരെ കൂടുതല്‍ ആണ്. അത് വരാന്‍ ഉള്ള കാരണം. ഷോര്‍ട് ടേം ആയി ട്രേഡിംഗ് ചെയ്യുന്നതിന് കാരണം ബ്രോക്കേഴ്സിന് കൂടുതല്‍ വരുമാനം ലഭിക്കുമെന്നതാണ്. ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് ദീര്‍ഘകാല നിക്ഷേപത്തിന് സേവനം നല്‍കുമ്പോള്‍ വലിയ മെച്ചം ഒന്നും ഉണ്ടാവില്ല. എന്നാല്‍ നിക്ഷേപകര്‍ക്ക് തീര്‍ച്ചയായും സമ്പത്ത് ഉണ്ടാവുന്നത് കൊണ്ട് അവര്‍ നമ്മുടെ കൂടെ സ്ഥിരമായി നില്കും. നമ്മുടെ കസ്റ്റമേഴ്‌സ് പുറത്തേക്ക് പോവാറില്ല. അവരുടെ ആസ്തി വളരുമ്പോള്‍ നമുക്കും സന്തോഷം ലഭിക്കും. അത്തരമൊരു മോഡല്‍ ആണ് ഞങ്ങള്‍ ഉണ്ടാക്കിയത്. എന്‍ആര്‍ഐ കസ്റ്റമേഴ്‌സിന്റെ നല്ല ഒരു ബേസ് ഞങ്ങള്‍ക്കുണ്ട്.

? സ്റ്റോക്ക് മാര്‍ക്കറ്റിനെ സമീപിക്കുന്ന വ്യക്തിയുടെ ഇമോഷന്‍സ് ഏതു രീതിയില്‍ ആയിരിക്കണം

സ്റ്റോക്ക് മാര്‍ക്കറ്റില്‍ വരുമ്പോള്‍ ഒരാളുടെ മാനസികാവസ്ഥ വളരെ ബാലന്‍സ്ഡ് ആയിരിക്കണം. അല്ലെങ്കില്‍ അത്തരത്തില്‍ ആക്കിയെടുക്കണം. വലിയ ഗ്രീഡ് പാടില്ല. സ്റ്റോക്ക് മാര്‍ക്കറ്റിനെ പറ്റി എല്ലാം അറിയാമെന്നുള്ള തെറ്റിദ്ധാരണയും ഒഴിവാക്കുക. മാര്‍ക്കറ്റ് എന്ന് പറയുന്നത് ഒരുമിച്ച് ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ സ്ഥലം ആണ്. അവിടെ നമ്മള്‍ വളരെ വളരെ ചെറിയ പ്ലെയര്‍ ആണ്. നമ്മുടെ പരിമിതികള്‍ മനസിലാക്കി ഗ്രീഡ് ഒക്കെ ഒഴിവാക്കി സ്ഥിരമായ നേട്ടത്തിന് വേണ്ടി അച്ചടക്കത്തോടെയുള്ള ഇന്‍വെസ്റ്റ്‌മെന്റ് അല്ലെങ്കില്‍ ട്രേഡിംഗ് നടത്തുക അതായിരിക്കണം നമ്മുടെ മാനസികാവസ്ഥ. വിജയിക്കാനുള്ള ഒരേ ഒരു മാര്‍ഗവുമിതാണ്. ഈ മേഖലയില്‍നമ്മള്‍ ഒത്തിരി ആളുകളെ കണ്ടിട്ടുണ്ട് . പലര്‍ക്കും ഈ പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുമ്പോഴാണ് പരാജയത്തിലേക്ക് പോവുക.

? ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് വലിയ ഉയരങ്ങളിലാണ് നില്കുന്നത്. വരുംനാളുകളില്‍ നമ്മുടെ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ അവസ്ഥ എന്താണ്

സമീപ കാലത്ത് ഞാന്‍ കുറച്ച് ആളുകളോടൊക്കെ സംസാരിച്ചപ്പോള്‍ അവര് പറയുന്നത് ഇന്‍ഡക്‌സ് വളരെ ഉയരത്തിലാണ്. ഇനി എങ്ങനെയാണ് ഇന്‍വെസ്റ്റ് ചെയ്യുക എന്നൊക്കെയാണ്. രണ്ടു വര്‍ഷം മുമ്പ് സംസാരിക്കുമ്പോഴും ആളുകള്‍ ഇത് തന്നെ പറയും. അഞ്ചു വര്‍ഷം മുന്നേ ചോദിക്കുമ്പോഴും ആളുകള്‍ ഇത് തന്നെ പറയും. അവിടെ നിന്നൊക്കെ മാര്‍ക്കറ്റ് മുകളിലേക്ക് ആണ് പോകുന്നത്. എന്തുകൊണ്ടാണ് മാര്‍ക്കറ്റ് മുകളിലേക്ക് പോകുന്നു എന്നതാണ് ആദ്യത്തെ ചോദ്യം .

ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ 7000 - 7500 ലിസ്റ്റഡ് കമ്പനികള്‍ ഉണ്ട്. പുതിയ ഐപിഒ കളും വരുന്നുണ്ട്. ഈ മേഖല വളരെ ശക്തമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇക്കണോമിയുടെ വളര്‍ച്ച മുകളിലേക്കാണ്. അതുകൊണ്ട് ഇവരുടെ വളര്‍ച്ചയും മുകളിലേക്കാണ്. അതുകൊണ്ടാണ് ഇന്‍ഡക്‌സ് മുകളിലേക്ക് പോകുന്നത്. നല്ലൊരു ഇക്കോണമി ഉണ്ടെങ്കില്‍ മാത്രമേ ഈ കമ്പനികള്‍ക്ക് ഒക്കെ വിജയിക്കാന്‍ സാധിക്കൂ.രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും വളര്‍ച്ചാനിരക്കും മോശമാണെങ്കില്‍, കറന്‍സിയുടെ പ്പകടനം മോശമാണെങ്കില്‍ കമ്പനികളുടെ വളര്‍ച്ച നിരക്കും താഴേക്ക് വരും.

സ്റ്റോക്ക് മാര്‍ക്കറ്റ് താഴേക്ക് വരുന്നത് താത്കാലികമായ പല കാരണങ്ങള്‍ കൊണ്ടാകാം. അത് ഒരു അവസരമാണ് നമുക്ക്. ഇപ്പോള്‍ മാര്‍ക്കറ്റ് ഉയരത്തിലാണ് എന്ന് പറയുന്നത് നമ്മുടെ തെറ്റായ ഒരു ധാരണ ആണ്. മാര്‍ക്കറ്റ് ഓരോ വര്‍ഷം കഴിയും തോറും അടുത്ത ഉയരത്തിലേക്ക് പോകും. അഞ്ചാറ് വര്‍ഷം ഉയരത്തിലാവുമ്പോ ഇടക്ക് രണ്ടു വര്‍ഷം താഴേക്കോ വശങ്ങളിലേക്കോ വരും . പക്ഷെ ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ ഉയരത്തിലേക്കുതന്നെയാണ് പോവുക.

രണ്ടാമത് ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ച് നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യ മൂന്നാമത്തെ ശക്തിയായി വരൂമെന്നാണ്. ഇത് പല രാജ്യങ്ങളിലും സംഭവിച്ചിട്ടുണ്ട്. ചൈനയിലും യു എസിലും ജപ്പാനിലും സംഭവിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പ്രൊഡക്ടിവ് ആയ പ്രായം 25 വയസിനും 40 വയസിനും ഇടയിലാണ്. എന്താണ് കാരണം ? ആ സമയത്തെ എനര്‍ജി ലെവല്‍ വളരെ കൂടുതലാണ്. അതിനു ശേഷം ഒരു പ്രായത്തിനു ശേഷം പല അസുഖങ്ങളും പ്രായത്തിന്റെ പ്രശ്‌നങ്ങളുമൊക്കെയായി എനര്‍ജി ലെവല്‍ കുറഞ്ഞു പോകും.

അത് പോലെ തന്നെയാണ് ഇക്കണോമിയുടെ കാര്യവും. ഇക്കണോമിക്ക് ഒരു സണ്‍ റൈസ് പീരിയഡ് ഉണ്ട്. അത് കഴിഞ്ഞാല്‍ റിയല്‍ ആയി ബൂം ചെയ്യുന്ന പീരിയഡ് ഉണ്ട്. ശേഷം ഒരു സ്റ്റേജ് കഴിയുമ്പോള്‍ ഇക്കണോമിക്ക് വളരാന്‍ അത്രയും സാധിക്കില്ല. പല യൂറോപ്യന്‍ രാജ്യങ്ങളും എടുക്കുക. 1950 -1960 കാലഘട്ടങ്ങളില്‍ ഒക്കെ വലിയ തോതില്‍ വളര്‍ച്ച ഉണ്ടായി. അതിനു ശേഷം അവര്‍ക്ക് വളര്‍ച്ച ഇല്ല. ഒരു ശതമാനവും ഒന്നര ശതമാനവും ഒക്കെ ആണ് വളര്‍ച്ച.

1990 - 2010 നും ഇടയില്‍ ചൈന എല്ലാ വര്‍ഷവും 10 ശതമാനം വീതം വളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ചൈനീസ് കമ്പനികള്‍ ലോകം കീഴടക്കി. ഇപ്പോള്‍ ചൈനയുടെ വളര്‍ച്ച നിരക്ക് താഴേക്ക് പോയി. കാരണം ഒരു സ്റ്റേജ് കഴിയുമ്പോള്‍ രാജ്യത്തെി്‌ന്റെ സാലറി ഉള്‍പ്പെടെയുള്ള ചെലവുകള്‍ കൂടും. അവിടെ നിര്‍മാണം കുറയും. സ്വാഭാവികമായി അപ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ച താഴേക്ക് പോകും.

ഇന്ത്യയുടെ കാര്യം നോക്കാം. 1992-ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വന്നതിനു ശേഷം ഇന്ത്യ വളരാന്‍ തുടങ്ങി. അതിനു ശേഷം 2008 ല്‍ ഒരു പ്രതിസന്ധി ഉണ്ടായി. 2014 ല്‍ ബാങ്കിങ് സംവിധാനത്തില്‍ പ്രതിസന്ധി ഉണ്ടായി. പിന്നീട് ജിഎസ്ടി , ഡിമോണിറ്റൈസേഷന്‍, കോവിഡ് എന്നിവക്കെല്ലാം ശേഷം ഇന്ത്യന്‍ ഇക്കണോമി ടേക്ക് ഓഫ് സ്റ്റേജില്‍ ആണ്. അതായത് ഞാന്‍ പറഞ്ഞ പോലെ ഏറ്റവും പ്രൊഡക്ടിവ് ആയ വര്‍ഷങ്ങളിലേക്ക് കടക്കുകയാണ്. അത് രാഷ്ട്രീയപരമായ കാര്യങ്ങള്‍ ഒന്നുിമില്ല. ഇന്ത്യന്‍ ഇക്കണോമിയിലെ ജനസംഖ്യ , ആളുകളുടെ ആഗ്രഹങ്ങള്‍, ജനസംഖ്യയില്‍ കൂടുതലുള്ള യുവ തലമുറ, ശരാശരി വയസ് 30 തുടങ്ങീ അനുകൂല ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് വളരെ ശക്തമാണ്. എല്ലാ രീതിയിലും രാജ്യത്തിന് വളരാന്‍ ഉള്ള ഒരു അവസ്ഥ ഉണ്ട്.

നരേന്ദ്ര മോദി പറഞ്ഞ സമയം 2030 ആണെങ്കിലും ഞാന്‍ പറയുന്നത് , അടുത്ത പത്തോ പതിനഞ്ചോ ഇരുപതോ വര്‍ഷത്തിനുള്ളില്‍ ഒരു സുവര്‍ണ വളര്‍ച്ച ഉണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ മാര്‍ക്കറ്റുകള്‍ ഒക്കെ അടുത്ത ഒരു അഞ്ചു വര്‍ഷം കൊണ്ട് എളുപ്പത്തില്‍ ഇരട്ടിയാകും. അതാണ് നമ്മള്‍ മനസിലാക്കേണ്ട അവസരം എന്ന് പറയുന്നത്. മാര്‍ക്കറ്റ് ഉയരത്തിലാണ് എന്ന് പറഞ്ഞ് മാറി നില്‍ക്കേണ്ട യാതൊരു കാര്യവും ഇല്ല. അടുത്ത മാസം ചെറുതായി താഴ്ന്നേക്കാം. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു വരുമ്പോള്‍ വീണ്ടും താഴ്ന്നേക്കാം. ആ അവസരം ഒക്കെ ഉപയോഗിച്ച് അഞ്ചോ പത്തോ വര്‍ഷത്തേക്ക് ഇന്‍വെസ്റ്റ് ചെയ്താല്‍ എക്കാലത്തേക്കും മികച്ച റിട്ടേണ്‍ ലഭിക്കാനുള്ള അവസരം കിട്ടും. അത് ഇക്കോണമി വളരുന്നത് കൊണ്ടാണ്.

ഇന്നിപ്പോ നിഫ്റ്റി 19000 നില്‍ക്കുന്നു. ഈ നിഫ്റ്റി 10 വര്‍ഷം കഴിയുമ്പോള്‍ 38000 എത്തിയാല്‍ ഒട്ടും അത്ഭുതപെടാന്‍ ഇല്ല. എന്റെ കരിയര്‍ ഞാന്‍ തുടങ്ങുമ്പോള്‍ നിഫ്റ്റി എന്ന സൂചികയേ ഇല്ല. സെന്‍സെക്‌സ് അന്ന് 2500 -3000 ഉള്ളു. ഇന്ന് സെന്‍സെക്‌സ് 60000-നു മുകളിലാണ്. 2008 ല്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ നിഫ്റ്റ 7500 ഉണ്ടായിരുന്നുള്ള . നിഫ്റ്റി ഇന്ന് 19000 ആണ്. ഇപ്പോള്‍ 7500 ല്‍ നിന്ന് 19000 എത്തമെങ്കില്‍ അത് 38000 വരെയും എത്താം. ഇതാണ് നമ്മള്‍ മനസിലാക്കേണ്ടത്.

അപ്പോള്‍ വളരെ ഉയരത്തിലാണെന്നൊക്കെ ഉള്ള താല്‍ക്കാലിക വാര്‍ത്തകള്‍ ധാരാളം വരും. അനാവശ്യമായി അത് തലയില്‍ കയറ്റി വയ്ക്കരുത്. നമുക്ക് വലിയ ചിത്രം മിസ്സാവും. ആ വലിയ ചിത്രം എന്ന് പറഞ്ഞാല്‍ ഇന്ത്യ ഒരു വളരെ വേഗത്തില്‍ വളരുന്ന ഇക്കോണമി എന്നതാണ്്. അത് വളരെ നല്ല തലത്തില്‍ ആണ് നിക്കുന്നത്. അത് ശരിയായി ഉപയോഗിച്ച് അടുത്ത പത്തോ പതിനഞ്ചോ വര്‍ഷം ഇന്ത്യയുടെ വര്‍ഷം ആയിരിക്കും. ഈ സമയം ഇന്ത്യയിലെ പല കമ്പനികളും മൂന്നോ നാലോ ഇരട്ടി വളരും. നല്ല കമ്പനികള്‍ തിരിച്ചറിഞ്ഞ് ഇന്‍വെസ്റ്റ് ചെയ്യുക. അത് ബുദ്ധിമുട്ടാണെങ്കില്‍ നല്ല മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുക. അല്ലെങ്കില്‍ ഇടി എഫുകള്‍ വാങ്ങുക. സന്തോഷത്തോടെയിരിക്കുക .നിങ്ങള്‍ക്ക് നല്ല റിട്ടേണ്‍ ലഭിക്കും

ഇന്റർവ്യൂ  കാണുന്നതിനായി ലിങ്ക് ക്ളിക്ക് ചെയ്യുക

Tags:    

Similar News