ഇന്‍സോള്‍വന്‍സി കേസുകളില്‍ തീര്‍പ്പായത് 15 ശതമാനത്തിന് മാത്രം

ആകെ അനുവദിച്ച തുകയുടെ 27 ശതമാനം മാത്രമേ വീണ്ടുക്കാനായുള്ളുവെന്ന് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്പ്റ്റസി ബോർഡ് ഓഫ് ഇന്ത്യ (ഐബിബിഐ )പുറത്തു വിട്ട ഡാറ്റയിൽ പറയുന്നു

Update: 2023-03-27 05:49 GMT



നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 267 പാപ്പരത്വ നടപടി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 15 ശതമാനം കേസുകള്‍ക്ക് മാത്രമാണ് തീര്‍പ്പുണ്ടായത്. ക്ലെയിം ചെയ്യപ്പെട്ട തുകയുടെ 27 ശതമാനം മാത്രമാണെന്ന് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ (ഐബിബിഐ )പുറത്തു വിട്ട ഡാറ്റയില്‍ പറയുന്നു.

45 ശതമാനം കേസുകള്‍ക്കും ലിക്വിഡേഷന്‍ നടപടികള്‍ സ്വീകരിക്കേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടു മുന്‍പുള്ള രണ്ടാം പാദത്തില്‍ 256 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മൂന്നിലൊന്ന് ലിക്വിഡേഷന്‍ നടപടികള്‍ക്കും കാരണം റെസൊല്യൂഷന്‍ പ്ലാൻ ലഭിക്കാത്തതാണ്. 1901 കേസുകള്‍ ഇങ്ങനെ പരിഹരിക്കപ്പെട്ടതില്‍ 1229 കേസുകളിലും ലിക്വിഡേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ബാങ്കുകള്‍ തീരുമാനിച്ചു.

56 കേസുകളില്‍, വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ റെസൊല്യൂഷന്‍ പ്ലാനുകള്‍ നിരസിക്കപ്പെട്ടു. റെസല്യൂഷന്‍ പ്ലാനിലെ വ്യവസ്ഥകള്‍ ലംഘിച്ച 16 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പാദത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയും (42 ശതമാനം) നിര്‍മ്മാണ മേഖലയില്‍ നിന്നും 18 ശതമാനം റിയല്‍ എസ്റ്റേറ്റ് രംഗത്തുനിന്നും 13 ശതമാനം മൊത്തവ്യാപാരത്തില്‍ നിന്നുമാണ്.

Tags:    

Similar News