ഡല്‍ഹിയില്‍ വായുമലിനീകരണം:13 മുതല്‍ വാഹന നിയന്ത്രണം

ഒറ്റ, ഇരട്ടയക്ക രജിസ്‌ട്രേഷന്‍ നമ്പര്‍ ക്രമീകരണം നടപ്പാക്കും

Update: 2023-11-06 10:51 GMT

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഈ മാസം 13 മുതല്‍ 20 വരെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഒറ്റ, ഇരട്ടയക്ക രജിസ്‌ട്രേഷന്‍ നമ്പര്‍ ക്രമീകരണം നടപ്പാക്കും. ഒറ്റ, ഇരട്ടയക്ക സംഖ്യയില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കുന്ന വിധമാണ് ക്രമീകരണം.

തുടര്‍ച്ചയായി നാലാം ദിവസവും നഗരത്തിന്റെ വിവിധയിടങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 400-ന് മുകളിലെത്തിയതോടെയാണു നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

10,12 ക്ലാസുകള്‍ ഒഴികെയുള്ളവ നവംബര്‍ 10 വരെ അടച്ചിടാന്‍ നിര്‍ദേശിച്ചു.

Tags:    

Similar News