നെസ്‌ലെ ഇന്ത്യ ഓഹരിക്ക് 27 രൂപ ലാഭ വിഹിതം പ്രഖ്യാപിച്ചു

  • ഓഹരി ഉടമകളുടെ യോഗ്യത നിർണയിക്കുന്ന റെക്കോർഡ് തിയ്യതി ഏപ്രിൽ 21
  • ഏപ്രിൽ 25 ന് കമ്പനിയുടെ മാർച്ച് പാദ ഫലം പ്രഖ്യാപിക്കും

Update: 2023-04-13 05:00 GMT

പ്രമുഖ എഫ് എം സി ജി കമ്പനിയായ നെസ്‌ലെ ഇന്ത്യ നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള 9,64,15,716 ഓഹരികൾക്ക്, ഓഹരി ഒന്നിന് 27 രുപ നിരക്കിലാണ് ലാഭ വിഹിതം പ്രഖ്യാപിച്ചത്.

യു എസ് ആസ്ഥാനമായുള്ള കമ്പനിയായതിനാൽ ജനുവരി - ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് കമ്പനി സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. 2023 വർഷത്തേക്കുള്ള ഇടക്കാല  ലാഭവിഹിതം മെയ് 8 മുതൽ നൽകും. ഇത് 2022 വർഷത്തെ അവസാനത്തെ ലാഭവിഹിതത്തോടൊപ്പമാണ് നൽകുന്നത്.

ഇതിനുള്ള ഓഹരി ഉടമകളുടെ അനുമതി 2023 ഏപ്രിൽ 12  ന് ചേരുന്ന കമ്പനിയുടെ 64 ആമത് വാർഷിക യോഗത്തിൽ തീരുമാനിക്കും. ഓഹരി ഉടമകളുടെ യോഗ്യത നിർണയിക്കുന്നതിനുള്ള റെക്കോർഡ് തിയ്യതിയായി ഏപ്രിൽ 21 നാണു തീരുമാനിച്ചിട്ടുള്ളത്.

കമ്പനിയുടെ മാർച്ച് പാദ ഫലം ഏപ്രിൽ 25 ന് പ്രഖ്യാപിക്കും.

ട്രെൻഡി ലൈനിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം നെസ്‌ലെ ഇന്ത്യ 2001 മെയ് 31 മുതൽ 66 ഇടക്കാല ലാഭ വിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ 12 മാസത്തിനിടയിൽ കമ്പനി ഓഹരി ഒന്നിന് 210 രൂപ നിരക്കിൽ ലാഭ വിഹിതമാണ് പ്രഖ്യാപിച്ചത്.

Tags:    

Similar News