നരേന്ദ്ര മോദിയുമായി സുന്ദര്‍ പിച്ചൈ കൂടിക്കാഴ്ച നടത്തി

ഗൂഗിളിന്റെ 100 ഭാഷാ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Update: 2023-10-17 07:19 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആല്‍ഫബെറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ കൂടിക്കാഴ്ച നടത്തി. ഒക്ടോബര്‍ 16-ന് ഓണ്‍ലൈന്‍ വഴിയായിരുന്നു ചര്‍ച്ച.

ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ രംഗം വിപുലീകരിക്കുന്നതില്‍ പങ്കാളികളാകാനുള്ള ഗൂഗിളിന്റെ പദ്ധതിയെ കുറിച്ച് മോദി പിച്ചൈയുമായി ചര്‍ച്ച ചെയ്തു.

ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മിക്കുന്നതിന്ഹ്യൂലറ്റ് പാക്കാര്‍ഡുമായി (എച്ച്പി) സഹകരിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഗൂഗിളിന്റെ 100 ഭാഷാ സംരംഭത്തെയും ഇന്ത്യന്‍ ഭാഷകളില്‍ എഐ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ഗൂഗിളിന്റെ ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജിപേ, യുപിഐ എന്നിവയുടെ കരുത്തും വ്യാപ്തിയും പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ മെച്ചപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് പിച്ചൈ പ്രധാനമന്ത്രിയെ അറിയിച്ചു.

Tags:    

Similar News