മാര്‍ക്ക് സക്കര്‍ബര്‍ഗ് 200 ബില്യണ്‍ ഡോളര്‍ ക്ലബില്‍
- ഏകദേശം 345.5 ദശലക്ഷം ഓഹരികളാണ് സക്കര്‍ബര്‍ഗ് കൈവശം വെച്ചിരിക്കുന്നത്
- ഈ വര്‍ഷം ജനുവരി മുതല്‍ സക്കര്‍ബര്‍ഗിന്റെ സമ്പത്ത് വര്‍ധിച്ചത് 60 ശതമാനം
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 200 ബില്യണ്‍ ഡോളര്‍ ക്ലബില്‍. ലോക സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (211 ബില്യണ്‍ ഡോളര്‍), എല്‍വിഎംഎച്ച് ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് (207 ബില്യണ്‍ ഡോളര്‍), 272 ബില്യണ്‍ ഡോളറുമായി ലോകത്തിലെ ഏറ്റവും ധനികന്‍ എന്ന പദവിയുള്ള ടെസ്ലയുടെ എലോണ്‍ മസ്‌ക് എന്നിവര്‍ക്ക് തൊട്ടുപിന്നിലാണ് സക്കര്‍ബര്‍ഗ് ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
മെറ്റയിലെ 13 ശതമാനം ഓഹരിയാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും. ഏകദേശം 345.5 ദശലക്ഷം ഓഹരികളാണ് അദ്ദേഹം കൈവശം വച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രം അദ്ദേഹത്തിന്റെ വരുമാനം കുതിച്ചുയര്‍ന്നത് 71.8 ബില്യണ്‍ ഡോളറാണ്.
2024 ജനുവരി മുതല്‍ സക്കര്‍ബര്‍ഗിന്റെ സമ്പത്ത് വര്‍ധിച്ചത് 60 ശതമാനമാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ 2023-ല്‍ 134.9 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. കൂടാതെ ഇവര്‍ക്ക് പ്രതിമാസം നാല് ബില്യണ്‍ ഉപയോക്താക്കളുമുണ്ട്.
2022ല്‍ അദ്ദേഹം നേരിട്ട തിരിച്ചടികള്‍ കണക്കിലെടുക്കുമ്പോള്‍ സക്കര്‍ബര്‍ഗിന്റെ സാമ്പത്തിക പുനരുജ്ജീവനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മെറ്റാവേര്‍സ് നിക്ഷേപങ്ങള്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ കുത്തനെ ഇടിവുണ്ടാക്കുകയും 100 ബില്യണ്‍ ഡോളറിലധികം ഇല്ലാതാക്കുകയും ചെയ്തിരുന്നു.