ലോക സമ്പന്ന പട്ടിക: രണ്ടാമനായി മാർക്ക് സക്കർബർഗ്

Update: 2024-10-04 07:17 GMT

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ ധനികനായി. മെറ്റ പ്ലാറ്റ്ഫോമുകളുടെ ഓഹരിയിലുണ്ടായ കുതിപ്പാണ് സുക്കർബർഗിന് നേട്ടമായത്.  ബ്ലൂംബെർഗ് സൂചിക പ്രതാരം 206.2 ശതകോടി ഡോളറാണ് സുക്കർബർഗിന്‍റെ ആസ്തി. ബെസോസിനേക്കാൾ 1.1 ബില്യൻ ഡോളറിന്‍റെ ആസ്തിയാണ് സുക്കർബർഗിന് കൂടുതലായുള്ളത്. 256 ബില്യൻ ഡോളർ ആസ്തിയുള്ള ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കാണ് പട്ടികയിൽ ഒന്നാമത്. 

കാലിഫോർണിയ ആസ്ഥാനമായുള്ള മെൻലോ പാർക്കിൽ 13% ഓഹരിയുടമയായ മാർക്ക് സക്കർബർഗിൻ്റെ സമ്പത്ത് ഈ വർഷം ഇതുവരെ 78 ബില്യൺ ഡോളർ വർധിച്ചു. എ.ഐ ചാറ്റ്ബോട്ടുകളിൽ കൂടുതൽ ഭാഷാ മോഡലുകൾ അവതരിപ്പിച്ചതോടെ മെറ്റ പ്ലാറ്റ്ഫോമുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത് ഓഹരികൾ കുതിച്ചുയരാൻ കാരണമായി. നിലവിൽ, വെർച്വൽ, ഓഗ്‌മെൻ്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾക്കായി മെറ്റാ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ട്. 

Tags:    

Similar News