ഒന്നാം പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന മൊത്ത ബുക്കിംഗുകള്‍ നേടി മേക്ക് മൈ ട്രിപ്പ്
- മൊത്ത ബുക്കിംഗ് മൂല്യം 2.4 ബില്യണിലധികം ഡോളറായി റിപ്പോര്‍ട്ട് ചെയ്തു
- പ്രതിവര്‍ഷം 30% വളര്‍ച്ചയാണ് പ്രകടമായതെന്ന് മേക്ക്മൈട്രിപ്പ് ഗ്രൂപ്പ് സിഇഒ രാജേഷ് മഗോവ് പറഞ്ഞു
- ഈ പാദത്തില്‍ അന്താരാഷ്ട്ര എയര്‍ സെഗ്മെന്റുകളില്‍ പ്രതിവര്‍ഷം 25% ശക്തമായ വളര്‍ച്ചയാണ് കണ്ടത്
ഒന്നാം പാദത്തിലെ മേക്ക്മൈട്രിപ്പിന്റെ മൊത്ത ബുക്കിംഗ് മൂല്യം 2.4 ബില്യണിലധികം ഡോളറായി റിപ്പോര്‍ട്ട് ചെയ്തു. കറന്‍സി അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 22% വളര്‍ച്ചയും ക്രമീകരിച്ച പ്രവര്‍ത്തന ലാഭം 39.1 മില്യണ്‍ ഡോളറുമാണ്. പ്രതിവര്‍ഷം 30% വളര്‍ച്ചയാണ് പ്രകടമായതെന്ന് മേക്ക്മൈട്രിപ്പ് ഗ്രൂപ്പ് സിഇഒ രാജേഷ് മഗോവ് പറഞ്ഞു.
വിവിധ യാത്രാ ആവശ്യങ്ങള്‍ക്കായും ഒന്നിലധികം ഉപഭോക്തൃ ടച്ച് പോയിന്റുകളില്‍ വ്യത്യസ്ത ഡിമാന്‍ഡ് സെഗ്മെന്റുകള്‍ ലക്ഷ്യം വയ്ക്കുന്നതിനുമുള്ള കമ്പനിയുടെ തന്ത്രം സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യാത്രാ ഉല്‍പന്നങ്ങളുടെ വിശാലമായ ശ്രേണിയും ഇന്ത്യന്‍ സഞ്ചാരികളുടെ വാലറ്റ് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയെ സഹായിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പാദത്തിലെ വിജയം അന്താരാഷ്ട്ര യാത്രകളാണ്. നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ, 2024 സാമ്പത്തിക വര്‍ഷത്തില്‍ അന്താരാഷ്ട്ര ഔട്ട്ബൗണ്ട് യാത്രകള്‍ പൂര്‍ണ്ണമായി വീണ്ടെടുത്തു. ഈ പാദത്തില്‍ അന്താരാഷ്ട്ര എയര്‍ സെഗ്മെന്റുകളില്‍ പ്രതിവര്‍ഷം 25% ശക്തമായ വളര്‍ച്ചയാണ് കണ്ടത്. ഇപ്പോള്‍ ഇത് ഞങ്ങളുടെ എയര്‍ ടിക്കറ്റിംഗ് വരുമാനത്തിലേക്ക് 37 ശതമാനത്തിലധികം സംഭാവന ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.