എല്‍ഐസി ഐപിഒ: ഓഹരി വില 902-949 രൂപ

ഡെല്‍ഹി: നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എല്‍ഐസി ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 902-949 രൂപയായി നിശ്ചയിച്ചു. മേയ് നാലിന് ആരംഭിക്കുന്ന ഐപിഒയില്‍ ഏകദേശം 21,000 കോടി രൂപ വിലവരുന്ന 3.5 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. എല്‍ഐസി പോളിസി ഉടമകള്‍ക്ക് 60 രൂപയുടെ ഡിസ്‌കൗണ്ടും, റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജോലിക്കാര്‍ക്കും 45 രൂപയുടെ ഡിസ്‌കൗണ്ടുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മേയ് നാലിന് ആരംഭിക്കുന്ന വില്‍പ്പന മേയ് ഒമ്പതിന് അവസാനിക്കും. ബിഡ് ലോട്ട് 15 ആയിരിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ മേയ് രണ്ടിന് വാങ്ങാം. […]

Update: 2022-04-27 01:16 GMT

ഡെല്‍ഹി: നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എല്‍ഐസി ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 902-949 രൂപയായി നിശ്ചയിച്ചു. മേയ് നാലിന് ആരംഭിക്കുന്ന ഐപിഒയില്‍ ഏകദേശം 21,000 കോടി രൂപ വിലവരുന്ന 3.5 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്.

എല്‍ഐസി പോളിസി ഉടമകള്‍ക്ക് 60 രൂപയുടെ ഡിസ്‌കൗണ്ടും, റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജോലിക്കാര്‍ക്കും 45 രൂപയുടെ ഡിസ്‌കൗണ്ടുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മേയ് നാലിന് ആരംഭിക്കുന്ന വില്‍പ്പന മേയ് ഒമ്പതിന് അവസാനിക്കും. ബിഡ് ലോട്ട് 15 ആയിരിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ മേയ് രണ്ടിന് വാങ്ങാം.

എല്‍ഐസിയുടെ 3.5 ശതമാനം, അതായത് 22.13 കോടി ഓഹരികളാണ്, ഈ ഐപിഒയിലൂടെ വില്‍ക്കുന്നത്. 2.21 കോടി, അഥവാ ഇഷ്യു ചെയ്യുന്ന ഓഹരികളുടെ 10 ശതമാനം, പോളിസി ഉടമകള്‍ക്കും, 15 ലക്ഷം ഓഹരികള്‍ ജോലിക്കാര്‍ക്കുമാണ്. ഇതിനുശേഷമുള്ള ഓഹരികളില്‍ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനും (QIB), 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും, 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ (non-institutional Investors) ക്കുമാണ്. കൂടാതെ, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായുള്ള ഓഹരികളുടെ 60 ശതമാനം ആങ്കര്‍ നിക്ഷേപകര്‍ക്കാണ്.

എല്‍ഐസിയുടെ അഞ്ച് ശതമാനം അഥവാ 31.6 കോടി ഓഹരികളാണ് ഫെബ്രുവരിയില്‍ ഐപിഒയിലൂടെ വില്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍, റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ വിപണി ചാഞ്ചാട്ടങ്ങള്‍ മൂലം ഐപിഒ നീട്ടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ഇഷ്യു വലിപ്പം 3.5 ശതമാനമായി കുറച്ചത്. 2021 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് എല്‍ഐസിയുടെ എംബഡഡ് മൂല്യം 5.4 ലക്ഷം കോടി രൂപയാണ്.

Tags:    

Similar News