എല്‍ഐസിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് ഫെമ ഭേദഗതി

ഡെല്‍ഹി: എല്‍ഐസിയില്‍ 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിന് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരമാനിച്ചു കഴിഞ്ഞു. യുക്രൈന്‍ യുദ്ധമടക്കമുള്ള പല പ്രതിസന്ധികളും മൂലം ഇതിനായുള്ള തീയതികള്‍ സര്‍ക്കാര്‍ മാറ്റിവച്ചു കൊണ്ടിരിക്കുകയാണ്. സെബി കഴിഞ്ഞ മാസം ഡ്രാഫ്റ്റ് പേപ്പറുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. മെഗാ പബ്ലിക് ഓഫറിന് മുന്നോടിയായി എല്‍ഐസിയിലെ വിദേശ നിക്ഷേപം സുഗമമാക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) […]

Update: 2022-04-18 03:06 GMT

ഡെല്‍ഹി: എല്‍ഐസിയില്‍ 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിന് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരമാനിച്ചു കഴിഞ്ഞു. യുക്രൈന്‍ യുദ്ധമടക്കമുള്ള പല പ്രതിസന്ധികളും മൂലം ഇതിനായുള്ള തീയതികള്‍ സര്‍ക്കാര്‍ മാറ്റിവച്ചു കൊണ്ടിരിക്കുകയാണ്.

സെബി കഴിഞ്ഞ മാസം ഡ്രാഫ്റ്റ് പേപ്പറുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. മെഗാ പബ്ലിക് ഓഫറിന് മുന്നോടിയായി എല്‍ഐസിയിലെ വിദേശ നിക്ഷേപം സുഗമമാക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ കാബിനറ്റി​ന്റെ അംഗീകാരത്തെത്തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ഭേദഗതി വരുത്തിയിരുന്നു.

വിദേശ നിക്ഷേപകരെ എല്‍ഐസിയുടെ ഓഹരികള്‍ വാങ്ങാന്‍ അനുവദിക്കുന്ന എഫ്ഡിഐ നയം മാറ്റങ്ങളുള്‍പ്പെടെ, ഒരു പ്രസ് നോട്ടിലൂടെ ഡിപിഐഐടി പുറത്തിറക്കിയ വ്യവസ്ഥകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഫെമ അറിയിപ്പ് ആവശ്യമാണ്. ഈ നിയമങ്ങളെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോൺ-ഡെറ്റ് ഇൻസ്ട്രുമെ​ന്റ്സ്) (ഭേദഗതി) നിയമങ്ങള്‍, 2022 എന്ന് വിളിക്കാമെന്നാണ് ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നത്.

പുതിയ എഫ്ഡിഐ നയം അനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (ഓട്ടോമാറ്റിക് റൂട്ട്) 20 ശതമാനമായതിനാല്‍, എല്‍ഐസിയിലും മറ്റ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും 20 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനാകും. കാലാകാലങ്ങളില്‍ ഭേഗദഗതി വരുത്തിയ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്ട്, 1956 വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും വിദേശ നിക്ഷേപം സ്വീകരിക്കല്‍.

Tags:    

Similar News