എല്‍ ഐ സി: പാനുമായി ലിങ്ക് ചെയ്തത് 20 ശതമാനം പോളിസി ഉടമകള്‍, ആശങ്കയോടെ സര്‍ക്കാര്‍

ഐപിഒ യുടെ ഭാഗമായി പാന്‍നമ്പറുമായി പോളിസി ബന്ധപ്പെടുത്തണമെന്ന ഉടമകള്‍ക്കുള്ള നിര്‍ദേശത്തിന് തണുത്ത പ്രതികരണം. പാനും പോളിസിയും ബന്ധിപ്പിച്ച് ഡീമാറ്റ് അക്കൗണ്ട് എടുക്കണമെന്ന് നിര്‍ദേശിക്കുന്ന അവസാന ദിവസം പിന്നിട്ടപ്പോള്‍ 20 ശതമാനത്തോളം പോളിസി ഉടമകള്‍ ഇത് ചെയ്തിട്ടുണ്ട്. എന്നാല്‍ 20 ശതമാനം എന്നത് ശുഭസൂചനയല്ല എന്ന വിലയിരുത്തലുമുണ്ട്. ആകെ പോളിസികള്‍ 28 കോടി യുക്രെയ്ന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിപണികളില്‍ നിന്ന് ആളൊഴിയുമ്പോള്‍ ഐപിഒ ഇറക്കുന്നത് നീട്ടി വയ്ക്കണം എന്ന തരത്തിലുള്ള മുറവിളികള്‍ ഉയരുന്നുണ്ട്. എല്‍ ഐ സി […]

Update: 2022-03-04 01:49 GMT

ഐപിഒ യുടെ ഭാഗമായി പാന്‍നമ്പറുമായി പോളിസി ബന്ധപ്പെടുത്തണമെന്ന ഉടമകള്‍ക്കുള്ള നിര്‍ദേശത്തിന് തണുത്ത പ്രതികരണം. പാനും പോളിസിയും ബന്ധിപ്പിച്ച് ഡീമാറ്റ് അക്കൗണ്ട് എടുക്കണമെന്ന് നിര്‍ദേശിക്കുന്ന അവസാന ദിവസം പിന്നിട്ടപ്പോള്‍ 20 ശതമാനത്തോളം പോളിസി ഉടമകള്‍ ഇത് ചെയ്തിട്ടുണ്ട്. എന്നാല്‍ 20 ശതമാനം എന്നത് ശുഭസൂചനയല്ല എന്ന വിലയിരുത്തലുമുണ്ട്.

ആകെ പോളിസികള്‍ 28 കോടി

യുക്രെയ്ന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിപണികളില്‍ നിന്ന് ആളൊഴിയുമ്പോള്‍ ഐപിഒ ഇറക്കുന്നത് നീട്ടി വയ്ക്കണം എന്ന തരത്തിലുള്ള മുറവിളികള്‍ ഉയരുന്നുണ്ട്. എല്‍ ഐ സി ഐപിഒ യില്‍ ഏകദേശം 32 കോടിയോളം ഓഹരികളാണ് വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ 10 ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഇതിനായി പോളിസി ഉടമകള്‍ അവരുടെ പാന്‍ ലിങ്ക് ചെയ്ത് ഡീമാറ്റ് അക്കൗണ്ട് എടുത്തിരിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പേ തുടര്‍ച്ചയായ അറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതുവരെ 1.08 കോടി പോളിസി ഉടമകളാണ് ഇത് ചെയ്തിട്ടുള്ളത്. ആകെ 5 കോടി പോളിസി ഉടമകള്‍ക്കായി ഏതാണ് 28.2 കോടി പോളിസികളാണ് എല്‍ ഐസി യ്ക്കുള്ളത്. ഒരു കോടി എന്ന മാര്‍ക്ക് പിന്നിട്ടത് വലിയ ആത്മവിശ്വാസം നല്‍കുന്ന നീക്കമായിട്ടും വിലയിരുത്തുന്നവരുണ്ട്.

2021 മാര്‍ച്ചിലെ കണക്കനുസരിച്ച് 38 ലക്ഷം കോടി രൂപയുടെ ആസ്തി മൂല്യമുണ്ട് എല്‍ ഐ സിയ്ക്ക്. യുക്രെയ്ന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ഐപിഒ നീട്ടി വയ്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ സൂചന നല്‍കുന്നത്. ഇപ്പോള്‍ തന്നെ വരുമാനശോഷണം അനുഭവിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഐ പി ഒ കളക്ഷന്‍ നടത്തേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 2021 ലെ ബജറ്റില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത് 1.75 ലക്ഷം കോടിയാണ്. അത് നടക്കാതെ വന്നപ്പോഴാണ് ലക്ഷ്യം 78,000 കോടിയിലേക്ക് താഴ്ത്തിയത്. ഈ തുക പിരിച്ച് ധന കമ്മി കുറയ്ക്കാന്‍ ഒറ്റ മാസമാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്.

Tags:    

Similar News