ഇ-ബസുകള്‍ ലാഭകരമെന്ന് കെഎസ്ആര്‍ടിസി

  • 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 35 ലക്ഷം കിലോമീറ്ററുകളാണ് ഇലക്ട്രിക് ബസ് ഓടിയത്
  • ഓരോ കിലോമീറ്ററിനും 8.21 രൂപ വീതം ലാഭമുണ്ടാക്കിയെന്ന് കെഎസ്ആര്‍ടിസി
  • സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 110 ഇ-ബസുകളാണ് സര്‍വീസ് നടത്തുന്നത്

Update: 2024-01-22 10:37 GMT

ഇ-ബസിന്റെ പ്രവര്‍ത്തന ചെലവിനെ ചൊല്ലി ഗതാഗതമന്ത്രിയും ഭരണമുന്നണിയിലെ തന്നെ എംഎല്‍എയും മേയറും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത് കഴിഞ്ഞ ദിവസമാണ്.

എന്നാല്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസി പുറത്തുവിട്ട വാര്‍ഷിക കണക്കുകള്‍ പറയുന്നത് ഇ-ബസുകള്‍ ലാഭകരമാണെന്നാണ്.

തിരുവനന്തപുരം നഗരത്തില്‍ സ്വിഫ്റ്റ് ഓപറേറ്റ് ചെയ്യുന്ന ഇലക്ട്രിക് ബസുകള്‍ 9 മാസം കൊണ്ട് 3 കോടി രൂപയാണ് ലാഭമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 110 ഇ-ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഈ ബസുകള്‍ ഓരോ കിലോമീറ്ററിനും 8.21 രൂപ വീതം ലാഭമുണ്ടാക്കിയെന്ന് കെഎസ്ആര്‍ടിസി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 35 ലക്ഷം കിലോമീറ്ററുകളാണ് ഇലക്ട്രിക് ബസ് ഓടിയത്. ശമ്പളം, ഇന്ധന ചെലവ് എന്നിവയടക്കം ഇ-ബസിന് ഒരു കിലോമീറ്റര്‍ ഓടാന്‍ 28.45 രൂപയാണ് ചെലവ് വരുന്നത്. ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ 36.66 രൂപ വരുമാനമായും ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇ-ബസിന്റെ ലാഭനഷ്ടകണക്കുകള്‍ 23ന് കെഎസ്ആര്‍ടിസി എംഡി മന്ത്രിക്ക് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Tags:    

Similar News