ഭൂമിയുടെ ന്യായവിലയില്‍ 10% വര്‍ധന; 80 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു

പിണറായി സര്‍ക്കാര്റിൻറെ  ആദ്യ സമ്പൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ നടക്കുന്നു. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. വിലകയറ്റം തടയാൻ 2000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. ഉന്നത  വിദ്യാഭ്യാസ മേഖലയ്ക്ക് 200 കോടി രൂപ അനുവദിച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായിട്ടാണ് കേരള നിയമസഭയിൽ ഒരു ധനമന്ത്രി കടലാസ്സിലല്ലാതെ ബജറ്റ് പ്രസംഗം അവതരിപ്പിക്കുന്നത്. ബാലഗോപാൽ തന്റെ ടാബുമായാണ് നിയമസഭയിൽ എത്തിയത്. സാമ്പത്തിക പ്രതിസന്ധി […]

Update: 2022-03-10 22:34 GMT

പിണറായി സര്‍ക്കാര്റിൻറെ ആദ്യ സമ്പൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ നടക്കുന്നു. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. വിലകയറ്റം തടയാൻ 2000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 200 കോടി രൂപ അനുവദിച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റാകുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായിട്ടാണ് കേരള നിയമസഭയിൽ ഒരു ധനമന്ത്രി കടലാസ്സിലല്ലാതെ ബജറ്റ് പ്രസംഗം അവതരിപ്പിക്കുന്നത്. ബാലഗോപാൽ തന്റെ ടാബുമായാണ് നിയമസഭയിൽ എത്തിയത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ ഉണ്ടായേക്കും. നികുതി വര്‍ധനവിനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കും. വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നയം അവതരിപ്പിച്ചേക്കും. ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 1700 രൂപയാക്കാന്‍ സാധ്യതയുണ്ട്.

സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

വയോമിത്രം പദ്ധതിക്ക് 27 കോടി രൂപ
കെഎഫ്‌സി വഴിയുള്ള വായ്പ 10,000 കോടി രൂപയായി വര്‍ധിപ്പിക്കും
ഭാഗ്യം ലഭിച്ചവര്‍ക്ക് പരിശീലനം. ലോട്ടറിയടിച്ചവര്‍ക്ക പണം വിനിയോഗിക്കുന്നത് സംബന്ധിച്ച് പരിശീലനം നല്‍കും.
ലഹരി കുറഞ്ഞ മദ്യനിര്‍മാണ യൂണിറ്റുകള്‍ക്കായി എട്ടു കോടി രൂപ.
ജിഎസ്ടി ലക്കി ബില്‍ പദ്ധതിക്കായി അഞ്ചു കോടി രൂപ.

ഇടമലക്കുടി വികസനത്തിന് 15 കോടി

വനിതാശിശു വികസനത്തിന് 24 കോടി
സമഗ്ര എന്‍ഡോസള്‍ഫാന്‍ പക്കേജ് 17 കോടി
പിന്നാക്ക ക്ഷേമത്തിന് 188.84 കോടി
ജെന്‍ഡര്‍ ബജറ്റ് ബജറ്റ് വിഹിതത്തിന്റെ 20 ശതമാനം
അംഗന്‍വാടി മെനുവില്‍ പാലും മുട്ടയും 61.5 കോടി
വയോജന ക്ഷേമത്തിന് 10 കോടി
ഹോസ്പിറ്റല്‍ മെസ് അലവന്‍സ് വര്‍ദ്ധിപ്പിച്ചു 17 കോടി

തൊഴിലാളി ക്ഷേമം 472 കോടി രൂപ

പ്രവാസി ക്ഷേമം 50 കോടി രൂപ

മാലിന്യസംസ്‌കരണത്തിനായി പഞ്ചവത്സരപദ്ധതി

ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാന്‍ 150 കോടി രൂപ

എസ് ടി വിഭാഗക്കാര്‍ക്ക് 100 ദിന അധിക തൊഴില്‍ പദ്ധതി

അതിഥി മൊബൈല്‍ ആപ്പിന് 40 ലക്ഷം രൂപ

പട്ടിക വര്‍ഗ വികസനത്തിന് 736 കോടി രൂപ

വിദേശ മലയാളി വിദ്യാര്‍ഥികളുടെ ഡാറ്റ തയ്യാറാക്കും

ട്രാന്‍സ് സമൂഹത്തിനായുള്ള മഴവില്ല് പദ്ധതിക്ക് അഞ്ചു കോടി രൂപ.

ജില്ലാ സ്കിൽ പാർക്കുകൾക്കായി 350 കോടി രൂപ വകയിരുത്തി.

തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 150 കോടി രൂപ വകയിരുത്തി.

വിനോദം വിദ്യാഭ്യാസം ഉള്‍പ്പെടുത്തി തൃശൂരില്‍ മ്യൂസിയം: 30 ലക്ഷം പ്രാരംഭ ചിലവ്

പിണറായിയില്‍ ഐഎച്ച്ആര്‍ഡി സ്ഥാപിക്കാന്‍ 26.81 കോടി

പൊതുവിദ്യാലയങ്ങള്‍ക്ക് 70 കോടി

250 രാജ്യാന്തര ഹോസ്റ്റൽ മുറികളും സർവകലാശാലകളിൽ ഉറപ്പാക്കും.

മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്പ് 150 പേർക്ക്.

വിലകയറ്റം തടയാൻ 2000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി

കണ്ണൂരിൽ പുതിയ ഐടി പാർക്ക്

1000 കോടി രൂപ ചിലവിൽ സയൻസ് പാർക്ക്

മരച്ചീനിയിൽ നിന്ന് എത്തനോൾ ഉല്പാദിപ്പിക്കാൻ 100 കോടി രൂപ

10 മിനി ഭക്ഷ്യ സംസ്കരണ പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി രൂപ

റബര് സബ്‌സിഡിക്ക് 500 കോടി രൂപ

175 കോടി രൂപ ചിലവിൽ 7 ജില്ലകളിൽ അഗ്രിറ്റെക് ഫെസിലിറ്റി

2050 -ൽ കേരളത്തിൽ കാർബൺ ബഹിർഗമനം ഇല്ലാതാക്കാൻ

നെല്ലിന്റെ താങ്ങുവില 28 .50 രൂപ ആക്കി

ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ 10 കോടി രൂപ

കൃഷി നാശത്തിനു 7.5 കോടി രൂപ അടിയന്തിര സഹായം

കൃഷിശ്രീ സ്വയം സംഘങ്ങൾക്ക് 19 കോടി രൂപ

രാത്രികാല വെറ്റിനറി സേവനം 9.8 കോടി രൂപ

നെൽകൃഷി സുസ്ഥിര വികസനം 76 കോടി രൂപ

കാർഷിക മേഖലക്ക് ആകെ 851 കോടി രൂപ

എല്ലാ പ്രാഥമിക സംഘങ്ങൾക്കും ഏകീകൃത സോഫ്റ്റ്‌വെയർ

മാൻ-അനിമൽ കോൺഫ്ലിക്റ് പരിഹരിക്കാൻ 25 കോടി രൂപ

വന്യജീവി ആക്രമണം മൂലം ജീവഹാനിക്ക് നഷ്ട പരിഹാരം 7 കോടി രൂപ

കുടുംബശ്രീ ഓക്സിലറിക്ക് 500 കോടി രൂപ ; 18 കോടി പലിശ സബ്‌സിഡിക്ക് മാറ്റിവെക്കും.

സിയാൽ അവകാശ മൂലധനം 200 കോടി രൂപ.

ഗ്രാമീണ ബാങ്കിന് മൂലധന നീക്കിയിരിപ്പ് 91.75 കോടി രൂപ

വ്യാവസായിക മേഖലക്ക് മൊത്തം 1226.66 കോടി രൂപ

ഒരു കുടുംബം ഒരു സംരംഭത്തിന് 7 കോടി രൂപ

ഈ സാമ്പത്തിക വര്ഷം സംരംഭക വർഷമായി കണക്കാക്കി 120 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്.

കശുവണ്ടി വ്യവസായത്തിന് പലിശ സബ്‌സിഡി 30 കോടി രൂപ

കെഎസ്‌ഐഡിസി ക്ക് 113 കോടി രൂപ.

കേരള പേപ്പർ മിൽസിനു 20 കോടി രൂപ.

ഗതാഗത മേഖലക്ക് 1888 കോടി രൂപ.

വിവര സാങ്കേതിക വിദ്യക്ക് 559 കോടി രൂപ.

ഐടി മിഷന് 131.62 കോടി രൂപ.

2000 വൈഫൈ ഹോട്സ്പോട്ടുകൾ നടപ്പിലാക്കാൻ 16 കോടി രൂപ.

ഡിജിറ്റൽ സർവകലാശാല 26 കോടി രൂപ.

കയർ മേഖലക്ക് 117 കോടി രൂപ.

സഞ്ചരിക്കുന്ന റേഷൻ കടകൾ സ്ഥാപിക്കും.

വിനോദ സഞ്ചാര മേഖലക്ക് 362 കോടി രൂപ

ബീച്ച് കേന്ദ്രീകരിച്ചു ക്രൂയിസ് ടൂറിസം 5 കോടി രൂപ

കെ റെയിലിനുവേണ്ടി ഭൂമി ഏറ്റെടുക്കാൻ 2000 കോടി രൂപ

തിരുവന്തപുരം അങ്കമാലി റോഡിനു 1500 കോടി രൂപ

ആറ് ബൈപാസ് റോഡുകൾക്കായ് 200 കോടി രൂപ.

വീടുകളിൽ സോളാർ പാനൽ വെയ്ക്കാൻ പലിശയിളവ്.

പരിസ്ഥിതി സൗഹൃദ കേരളത്തിന്റെ ഭാഗമായി 50 ലക്ഷം ഫെറി ബോട്ടുകളിൽ സോളാർ സംവിധാനം ഏർപ്പെടുത്തും.

ആലപ്പുഴയെ സമുദ്ര വിനോദ സഞ്ചാര മേഖലയാക്കും.

കെട്ടിട നിർമാണ രീതി പരിഷ്‌കരിക്കും.

ലോകസമാധാന സമ്മേളനം കേരളത്തില്‍. സമ്മേളനത്തിനായി രണ്ട് കോടി രൂപ.

പൊതുജന ആരോഗ്യത്തിന് 2629.33 കോടി രൂപ. 288 കോടി രൂപ അധികമായി അനുവദിച്ചു

വാക്‌സിന്‍ ഗവേഷണങ്ങള്‍ക്ക് 50 കോടി രൂപ

റീജണല്‍ കാന്‍സര്‍ സെന്ററിനെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്താന്‍ 81 കോടി രൂപ

കൊച്ചി കാന്‍സര്‍ സെന്ററിന് 14.52 കോടി രൂപ

മലബാര്‍ കാന്‍സന്‍ സെന്റര്‍. കിഫ്ബി വഴി 28 കോടി രൂപ

കാരുണ്യ പദ്ധതിക്ക് 500 കോടി രൂപ

പാലിയേറ്രീവ് കെയറിന് അഞ്ചു കോടി രൂപ

ലൈഫ് മിഷന് 1771 കോടി രൂപ

റീബില്‍ഡ് കേരളയ്ക്ക് 1600 കോടി രൂപ

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപ.

വാതില്‍പടി സേവനങ്ങള്‍ക്ക് സഞ്ചരിക്കുന്ന റേഷന്‍കടകള്‍

ഭിന്നശേഷി സൗഹൃദമാക്കാന്‍ വിദ്യാലയം 15 കോടി രൂപ

ഹരിത ക്യാമ്പസ് 5 കോടി രൂപ

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് 7 കോടി രൂപ

വിദ്യാഭ്യാസ മേഘലയ്ക്ക് 2546 കോടി രൂപ

പുരാവസ്തു ഗവേഷണവകുപ്പിനു 19.6 കോടി രൂപ

ചലച്ചിത്ര അക്കാദമി പ്രവര്‍ത്തനത്തിന് 12 കോടി രൂപ

കൊട്ടാരക്കരയില്‍ കഥകളി പഠനകേന്ദ്രം 2 കോടി രൂപ.

ജയില്‍ നവീകരണത്തിന് 13 കോടി
രണ്ട് ലക്ഷം വരെയുള്ള ബൈക്കുകള്‍ക്ക് 1 ശതമാനം നികുതി വര്‍ധന
പഴയ ഡീസല്‍ വാഹനങ്ങള്‍ക്ക് 50 ശതമാനം ഹരിത നികുതി- ഇതിലൂടെ 10 കോടി അധിക വരുമാനം
ടൂറിസം മോഖലയിലുള്ള കാരവനുകള്‍ക്ക് നികുതി കുറച്ചു.
പ്രളയ സെസ് അധികം അടച്ചവർക്ക് റീഫണ്ട് ചെയ്യും.
തൊഴിലാളി ക്ഷേമം 472 കോടി രൂപ
പ്രവാസി ക്ഷേമം 50 കോടി രൂപ
മാലിന്യസംസ്‌കരണത്തിനായി പഞ്ചവത്സരപദ്ധതി
യുക്രെയിനില്‍ നിന്നും മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് 10 കോടി രൂപ. സഹായത്തിനായി നോര്‍ക്ക സ്‌പെഷ്യല്‍ സെല്‍.
ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന.ഇതിലൂടെ 80 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
Tags:    

Similar News