ഭക്ഷ്യസുരക്ഷ; കേരളത്തിന് ചരിത്ര നേട്ടം

  • ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ കേരളം മുന്നില്‍
  • ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ലൈഫ് നടപ്പാക്കി

Update: 2024-09-20 10:52 GMT

ഭക്ഷ്യസുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യസുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളം ഒന്നാമതെത്തുന്നത്.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിലാണ് കേരളം മുന്നില്‍. ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനം ഒന്നാമതെത്തിയത്.മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ സംസ്ഥാനം ഒന്നാമതെത്താന്‍ കാരണമായത്.

ഭക്ഷ്യ സുരക്ഷാ രംഗത്ത് സംസ്ഥാനം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാംപയിനിലൂടെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ വര്‍ഷം മുതല്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു, ആരോഗ്യമന്ത്രി വിശദീകരിച്ചു.

Tags:    

Similar News