കടം കുറയ്ക്കാനും ലാഭവിഹിതം നൽകാനും പദ്ധതികൾ തയ്യാറാക്കി കല്യാൺ ജൂവല്ലേഴ്‌സ്

  • സൗത്ത് ഇതര വിപണികളിൽ ഈ വർഷം 52 FOCO ഷോറൂമുകൾ കൂടി
  • 134 കോടി രൂപയ്ക്കാണ് രണ്ട് വിമാനങ്ങൾ വിൽക്കുന്നത്

Update: 2023-05-17 14:45 GMT

കൊച്ചി: കല്യാൺ ജ്വല്ലറി ലിമിറ്റഡ് (കെജെഎൽ) ഭാവിയിലെ വാർഷിക ലാഭത്തിന്റെ 50 ശതമാനം വരെ അതിന്റെ ഉയർന്ന ചെലവുള്ള കടം പിൻവലിക്കുന്നതിനും ഓഹരി ഉടമകൾക്ക് ഡിവിഡന്റിലൂടെ പ്രതിഫലം നൽകുന്നതിനുമായി നീക്കിവയ്ക്കും.

2021-ൽ ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യ ലാഭവിഹിതം ശുപാർശ ചെയ്ത കമ്പനിയുടെ ഡയറക്ടർ ബോർഡ് ഉടൻ തന്നെ ഒരു  ഡിവിഡന്റ് നയം പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്നു.

2022-23 ൽ  (FY23) 14,071 കോടി രൂപ വരുമാനത്തിൽ കല്യാൺ 432 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

കല്യാണിന്റെ ഭാവി ബ്രാഞ്ച് നെറ്റ്‌വർക്ക് വളർച്ച ഫ്രാഞ്ചൈസി ഉടമസ്ഥതയിലുള്ള കമ്പനി ഓപ്പറേറ്റഡ് (franchise owned company operated; FOCO) മോഡലിലൂടെ മുന്നോട്ടു കൊണ്ടുപോകാനാണ് കമ്പനിയുടെ പദ്ധതി. കൂടാതെ സൗത്ത് ഇതര വിപണിയിൽ അത്തരം 52 പുതിയ ഔട്ട്‌ലെറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും ഈ സാമ്പത്തിക വർഷം സാക്ഷ്യം വഹിക്കും.

ഗൾഫ് വിപണികൾക്കുള്ള FOCO മോഡൽ

ഭാവിയിലെ ഷോറൂം വിപുലീകരണത്തിന് മിഡിൽ ഈസ്റ്റും സാക്ഷ്യം വഹിക്കും, FOCO മോഡളിൽ അത്തരത്തിലുള്ള ആദ്യത്തെ ശാഖ ഉടൻ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

അതേസമയം, കല്യാൺ അതിന്റെ ആദ്യ ലാഭവിഹിതം ഒരു ഷെയറിന് 0.50 രൂപയോ അല്ലെങ്കിൽ അതിന്റെ മുഖവില 10 രൂപയുടെ 5 ശതമാനമോ ആയി ശുപാർശ ചെയ്തുകൊണ്ട് ഡിവിഡന്റ് വിതരണത്തിന് തുടക്കമിട്ടു.

കല്യാൺ ജൂവല്ലേഴ്സിന്റെ സമീപകാല പദ്ധതികളെക്കുറിച്ച് വിശദീകരിക്കുമ്പോൾ, കമ്പനിയുടെ ഉയർന്ന പലിശയുള്ള  നോൺ-ഗോൾഡ് മെറ്റൽ (ജിഎംഎൽ ഇതര വിഭാഗം) പ്രവർത്തന മൂലധന വായ്പകൾ കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായി കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു,.

മൊത്തം കടം 3503 കോടി രൂപ

മാർച്ച് അവസാനം വരെ കമ്പനിക്ക് 3,503 കോടി രൂപയുടെ ഏകീകൃത പ്രവർത്തന മൂലധന വായ്പയുണ്ട്. ഇതിൽ, ഗോൾഡ് മെറ്റൽ ലോൺ (ജിഎംഎൽ) 1,853 കോടി രൂപയും ബാക്കിയുള്ള നോൺ-ജിഎംഎൽ 1,650 കോടി രൂപയുമാണ്.

ഉയർന്ന ചിലവുള്ള നോൺ-ജിഎംഎൽ കടം പിൻവലിച്ചുകൊണ്ട് പ്രാഥമികമായി പ്രതിവർഷം കടത്തിന്റെ വലുപ്പം 15 ശതമാനം കുറയ്ക്കുക എന്നതാണ് കമ്പനിയുടെ പദ്ധതി; അതായത് ഈ വർഷം ഏകദേശം 450 കോടി രൂപ കടം കുറയ്ക്കുന്നതിന് സാധ്യതയുണ്ട്. 

ഇതുമൂല 3.75 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വിലകുറഞ്ഞ ഗോൾഡ് മെറ്റൽ ലോൺ കൂടുതൽ വർധിപ്പിക്കാൻ കമ്പനിക്ക് സാധിക്കും.

ഇപ്പോൾ തന്നെ പ്രവർത്തന മൂലധന വായ്പകൾക്കായി ബാങ്കുകളിൽ പണയം വച്ചിട്ടുള്ള വിമാനങ്ങളും ഭൂസ്വത്തുക്കളും  ഉൾപ്പെടുന്ന കമ്പനിയുടെ അപ്രധാനമായ ചില ആസ്തികൾ വിറ്റഴിക്കുന്നതിലൂടെ കടം കുറക്കുന്നതിന് കമ്പനിക്ക് സാധ്യമാകും.

ഭൂസ്വത്തിന് ഏകദേശം 500 കോടി രൂപ വിലയിട്ടിരിക്കുമ്പോൾ രണ്ട് വിമാനങ്ങൾക്കും കൂടി  134 കോടി രൂപയും ശേഷിക്കുന്ന ഹെലികോപ്റ്ററിന് 30 കോടി രൂപയുമാണ് വില കണക്കാക്കിയിരിക്കുന്നത്.

2 വിമാനങ്ങൾ ഉടൻ വിൽക്കും

രണ്ട് വിമാനങ്ങളും വിൽക്കുന്നതിനുള്ള കരാർ ആദ്യ പകുതിയിൽ തന്നെ തീരുമാനമാകുമെന്ന് കലയണരാമൻ അറിയിച്ചു, അങ്ങനെ സമാഹരിക്കുന്ന ഫണ്ട് നിലവിലുള്ള ചില വായ്പകൾക്കായി പണയം വച്ച ഭൂമിയുടെ ഒരു ഭാഗം വീണ്ടെടുക്കാൻ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News