ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബോണ്ട് ഇഷ്യുവിനൊരുങ്ങുന്നു
ബോണ്ട് ഇഷ്യുവിലൂടെ റിലയന്‍സ് 20,000 കോടി രൂപ സമാഹരിച്ചിരുന്നു
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആദ്യ ബോണ്ട് ഇഷ്യുവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് മര്‍ച്ചന്റ് ബാങ്കര്‍മാരുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇഷ്യു വഴി 5000 മുതല്‍ 10,000 കോടി രൂപ വരെ സമാഹരിക്കാനാണു കമ്പനി ശ്രമിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബോണ്ട് ഇഷ്യു നടന്നേക്കുമെന്നാണു സൂചന.
ക്രെഡിറ്റ് റേറ്റിംഗും മറ്റ് ആവശ്യമായ അനുമതികളും നേടാനുള്ള ശ്രമത്തിലാണിപ്പോള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്.
ഈ വര്‍ഷം ഓഗസ്റ്റിലാണു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഓട്ടോ, ഹോം ലോണുകള്‍ ഉള്‍പ്പെടെയുള്ള വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സേവന സ്ഥാപനമായി വിപണിയില്‍ മുന്‍നിരക്കാരായി വളരുകയെന്നതാണു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലക്ഷ്യം.
ഈ മാസം ആദ്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10 വര്‍ഷത്തെ ബോണ്ടുകള്‍ ഇഷ്യു ചെയ്തിരുന്നു. അതു വഴി 200 ബില്യന്‍ രൂപയാണു സമാഹരിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോണ്ടുകള്‍
ബോണ്ട് ഇഷ്യുവിലൂടെ റിലയന്‍സ് 20,000 കോടി രൂപ സമാഹരിച്ചിരുന്നു.