വെനസ്വേലയുടെ സ്റ്റേറ്റ് ഓയില്‍ കമ്പനിയുമായി പങ്കാളിത്തത്തിനൊരുങ്ങി ജിന്‍ഡാല്‍ പവര്‍

  • വെനസ്വേലയിലെ ഏറ്റവും വലിയ ഇരുമ്പയിര് സമുച്ചയം നടത്താനുള്ള കരാര്‍ നേടിയ ശേഷം മാസങ്ങള്‍ക്കുള്ളിലാണ് പങ്കാളിത്തം
  • പെട്രോസെഡെനോ സംരംഭം പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം ജിന്‍ഡാലിന്റെ എണ്ണ ബിസിനസിലേക്കുള്ള ആദ്യ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു
  • 2021-ല്‍ ടോട്ടല്‍ എനര്‍ജീസ് എസ്ഇയും ഇക്വിനര്‍ എഎസ്എയും പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോള്‍ അവശേഷിച്ച ശൂന്യത പുതിയ പങ്കാളിത്തത്തിലൂടെ നികത്തും

Update: 2024-05-31 09:19 GMT

എണ്ണ സമ്പന്നമായ ഒറിനോകോ ബെല്‍റ്റിലെ പെട്രോലിയോസ് ഡി വെനസ്വേല എസ്എയുമായി പങ്കാളിയാകുന്നതായി അറിയിച്ച് ജിന്‍ഡാല്‍ എക്‌സിക്യൂട്ടീവുകള്‍.

വെനസ്വേലയിലെ ഏറ്റവും വലിയ ഇരുമ്പയിര് സമുച്ചയം നടത്താനുള്ള കരാര്‍ നേടിയ ശേഷം മാസങ്ങള്‍ക്കുള്ളിലാണ് പങ്കാളിത്തം.

പെട്രോസെഡെനോ സംരംഭം പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം ജിന്‍ഡാലിന്റെ എണ്ണ ബിസിനസിലേക്കുള്ള ആദ്യ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. 2021-ല്‍ ടോട്ടല്‍ എനര്‍ജീസ് എസ്ഇയും ഇക്വിനര്‍ എഎസ്എയും പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോള്‍ അവശേഷിച്ച ശൂന്യത പുതിയ പങ്കാളിത്തത്തിലൂടെ നികത്തും.

ന്യായമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന വാഗ്ദാനങ്ങളില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുഎസ് ഉപരോധം പുനഃസ്ഥാപിക്കുന്നതിനിടയില്‍ വെനസ്വേല അതിന്റെ എണ്ണ പങ്കാളിത്തം പുനഃക്രമീകരിക്കുന്നതിനിടയിലാണ് ജിന്‍ഡാലിന്റെ വിപണി പ്രവേശനം.

സാമ്പത്തിക പ്രതിസന്ധി, അമിത വിലക്കയറ്റം, കെടുകാര്യസ്ഥത, ഉപരോധം എന്നിവയ്ക്ക് ശേഷം നിരവധി വിദേശ കമ്പനികള്‍ രാജ്യം വിട്ടു. എണ്ണ ഉല്‍പ്പാദനം പുനരുജ്ജീവിപ്പിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും കടം കുറയ്ക്കാനും പുതിയ വിദേശ പങ്കാളികളെ ആകര്‍ഷിക്കാനും ശ്രമിക്കുകയാണ് പെട്രോലിയോസ് ഡി വെനസ്വേല എസ്എ.

ഉപരോധം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് യുഎസ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഏപ്രില്‍ പകുതിയോടെ കാരക്കാസില്‍ ജിന്‍ഡാല്‍-പിഡിവിഎസ്എ കരാറിലെത്തിയത്. വെനസ്വേലയില്‍ പ്രവര്‍ത്തിക്കാന്‍ യുഎസ് ട്രഷറി വകുപ്പിന്റെ അനുമതിക്കായി ജിന്‍ഡാല്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. യുഎസ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ഒഴിവാക്കാന്‍ മെയ് 31 ന് ശേഷം ഇത് ആവശ്യമായി വന്നേക്കും.

Tags:    

Similar News