ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി മാറാന്‍ ഇന്ത്യയുടെ ജിഇഎം പ്ലാറ്റ്ഫോം
- 2024-25 ആദ്യ പാദത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ജിഇഎം ലോകത്തിലെ ഏറ്റവും വലുതായി മാറുമെന്ന് റിപ്പോര്‍ട്ട്
- ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 1.24 ലക്ഷം കോടി രൂപ കടന്നതോടെയാണ് ഈ സൂചന
- ഒന്നാം പാദത്തിന്റെ അവസാനത്തില്‍ ജിഇഎം മൊത്ത വ്യാപാര മൂല്യം 1,24,761 ലക്ഷം കോടി രൂപ കൈവരിച്ചു
2024-25 ആദ്യ പാദത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ജിഇഎം ലോകത്തിലെ ഏറ്റവും വലുതായി മാറുമെന്ന് റിപ്പോര്‍ട്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 1.24 ലക്ഷം കോടി രൂപ കടന്നതോടെയാണ് ഈ സൂചന.
എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ചരക്കുകളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കായി 2016 ഓഗസ്റ്റ് 9 ന് സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പോര്‍ട്ടല്‍ ആരംഭിച്ചു. ഒന്നാം പാദത്തിന്റെ അവസാനത്തില്‍ ജിഇഎം മൊത്ത വ്യാപാര മൂല്യം 1,24,761 ലക്ഷം കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ 52,670 കോടി രൂപയേക്കാള്‍ 136 ശതമാനം വളര്‍ച്ചയാണ് ഇതെന്ന് ജിഇഎം സിഇഓ പ്രശാന്ത് കുമാര്‍ സിംഗ് പറഞ്ഞു. ഈ വളര്‍ച്ചയനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കൊറിയയിലെ KONEPS ആണ് ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോം. ജി ഇ എം ആണ് രണ്ടാം സ്ഥാനത്ത്. സിംഗപ്പൂരിലെ GeBIZ ആണ് തൊട്ടുപിന്നില്‍.