വന്ദേ ഭാരതിന് പിന്നാലെ വന്ദേ മെട്രോ; പരീക്ഷണ ഓട്ടം ജുലൈയിൽ

  • കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍
  • പെട്ടെന്ന് വേഗം കൂട്ടാനും കുറക്കാനും പറ്റുന്ന ആധൂനിക സാങ്കേതിക വിദ്യയാണ് ട്രെയിനില്‍ ഉപയോഗിക്കുക

Update: 2024-04-29 11:35 GMT

പ്രധാന നഗരങ്ങളില്‍ വന്ദേ മെട്രോ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ.

നഗരവാസികളുടെ യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് വന്ദേ മെട്രോ അവതരിപ്പിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്‌റ്റോപ്പുകള്‍ എന്നതാണ് വന്ദേ മെട്രോകൊണ്ട് റെയില്‍വേ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ റെയില്‍വേ 12 വന്ദേ മെട്രോ കോച്ചുകളാണ് ആരംഭിക്കുക. തുടര്‍ന്ന് ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇതിന്റെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍ ആരംഭിക്കാനാണ് തീരുമാനം.

സെമി-ഹൈ സ്പീഡ് ട്രെയിന്‍ ആയ വന്ദേ ഭാരത് വലിയ വിജയമായതിന്റെ അടിസ്ഥാനത്തിലാണ് ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നത്. 

പെട്ടന്ന് വേഗത കൂട്ടാനും കുറയ്ക്കാനും കഴിയുന്ന  ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വന്ദേ മെട്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് നിരവധി സവിശേഷതകളുള്ള  വന്ദേ മെട്രോ ഈ വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.

 ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

തുടക്കത്തിൽ ലഖ്‌നൗ-കാൺപൂർ, ആഗ്ര-മഥുര, ഡൽഹി-റെവാരി, ഭുവനേശ്വർ-ബാലസോർ, തിരുപ്പതി-ചെന്നൈ എന്നീ റൂട്ടുകളിലാവും വന്ദേ മെട്രോ അവതരിപ്പിക്കുക.


Tags:    

Similar News