പ്രതീക്ഷകള്‍ നല്‍കി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച

  • ജി20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്
  • അതിര്‍ത്തിക്കരാര്‍ ഒപ്പിട്ടതിനുശേഷമുള്ള വിദേശകാര്യ മന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്ചയാണിത്
  • അതിര്‍ത്തി പ്രദേശങ്ങളിലെ സമീപകാല പുരോഗതി ഇരു നേതാക്കളും വിലയിരുത്തി

Update: 2024-11-19 05:59 GMT

റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബറില്‍ ഇന്ത്യയും ചൈനയും അതിര്‍ത്തി കരാര്‍ ഒപ്പുവെച്ചതിനുശേഷമുള്ള അവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്.

മറ്റ് ആഗോള വിഷയങ്ങള്‍ക്കൊപ്പം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ആസൂത്രണം ചെയ്ത പ്രകാരം അതിര്‍ത്തി ഉടമ്പടിയുടെ നടപ്പാക്കല്‍ പുരോഗമിച്ചതായി യോഗത്തില്‍ ജയശങ്കര്‍ പറഞ്ഞു.

ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, വിദേശകാര്യ മന്ത്രിതല യോഗം എത്രയും വേഗം നടക്കുമെന്ന് ഊന്നിപ്പറഞ്ഞിരുന്നു.

'ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സമീപകാല പുരോഗതി വിലയിരുത്തി. ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറി. ആഗോള സാഹചര്യവും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,' ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ജി 20, ബ്രിക്‌സ് പ്ലാറ്റ്ഫോമുകളിലേക്കുള്ള ഇരു രാജ്യങ്ങളുടെയും സംഭാവനകള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ രാജ്യങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതായും ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം അടിവരയിടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജയ്ശങ്കര്‍-വാങ് യി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷിയും തമ്മിലുള്ള സുപ്രധാന പൊതുധാരണകള്‍ നടപ്പിലാക്കാന്‍ രാജ്യം തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. 

Tags:    

Similar News