ഐസിഐസിഐ ബാങ്കിന്റെ കേരളത്തിലെ 200-ാമത് ശാഖ പ്രവര്‍ത്തനമാരംഭിച്ചു

  • ആലുവ കമ്പനിപ്പടിയില്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.
  • ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി), ചെക്ക് ബുക്ക് അപേക്ഷകള്‍, ഇ-സ്റ്റേറ്റ്‌മെന്റുകള്‍, വിലാസം മാറ്റല്‍ എന്നിവ ഉള്‍പ്പെടെ നൂറോളം സേവനങ്ങള്‍ക്ക് ബ്രാഞ്ച് ടാബ് ബാങ്കിംഗ് സൗകര്യം നല്‍കുന്നുണ്ട്.
  • 2023 ജൂണ്‍ 30 വരെയുള്ള കണക്കുകളനുസരിച്ച് ഐസിഐസിഐ ബാങ്കിന് 6074 ശാഖകളും 16,731 എടിഎമ്മുകളുമുണ്ട്.

Update: 2023-08-26 06:23 GMT

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ കേരളത്തിലെ ഇരുന്നൂറാമത് ശാഖ ആലുവ കമ്പനിപ്പടിയില്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ ഉദ്ഘാടനം ചെയ്തു. ശാഖയോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം-ക്യാഷ് റീസൈക്ലര്‍ മെഷീനു (സിആര്‍എം) മുണ്ട്. കേരളത്തിലെ തങ്ങളുടെ ശാഖകളില്‍ 70 ശതമാനവും ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ്. ഉത്സവ കാലത്തിന്റെ തുടക്കത്തില്‍ തന്നെ പുതിയ ശാഖ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാകേഷ് ഝാ പറഞ്ഞു.

സേവിംഗ്‌സ് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, ട്രെയ്ഡ്, ഫോറെക്‌സ് സേവനങ്ങള്‍, സ്ഥിര നിക്ഷേപങ്ങള്‍, റെക്കറിങ് നിക്ഷേപങ്ങള്‍, ബിസിനസ് വായ്പകള്‍, ഭവന വായ്പ, വാഹന വായ്പ, സ്വര്‍ണ വായ്പ, വ്യക്തിഗത വായ്പകള്‍, കാര്‍ഡ് സേവനങ്ങള്‍, എന്‍ആര്‍ഐ ഇടപാടുകള്‍ എന്നിവയടക്കം സമഗ്രമായ ബാങ്കിങ് സേവനം ബ്രാഞ്ചില്‍ ലഭ്യമാണ്. ഇടപാടുകാര്‍ക്ക് ലോക്കര്‍ സൗകര്യവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ 9.30 മുതല്‍ 3.00 വരെയും മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും ബാങ്ക് പ്രവര്‍ത്തിക്കും.

ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി), ചെക്ക് ബുക്ക് അപേക്ഷകള്‍, ഇ-സ്റ്റേറ്റ്‌മെന്റുകള്‍, വിലാസം മാറ്റല്‍ എന്നിവ ഉള്‍പ്പെടെ നൂറോളം സേവനങ്ങള്‍ക്ക് ബ്രാഞ്ച് ടാബ് ബാങ്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കാഴ്ച വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് നിരക്കുകളൊന്നും ഈടാക്കാതെ ഡോര്‍-സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കും. ക്യാഷ് പിക്കപ്പ്/ഡെപ്പോസിറ്റ് പോലുള്ള സാമ്പത്തിക സേവനങ്ങള്‍, പിന്‍വലിക്കുന്ന പണത്തിന്റെ ക്യാഷ് ഡെലിവറി, കെവൈസി സബ്മിഷന്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് മുതലായ സാമ്പത്തികേതര സേവനങ്ങളും ബാങ്ക് ഇവര്‍ക്ക് നല്‍കും. 2023 ജൂണ്‍ 30 വരെയുള്ള കണക്കുകളനുസരിച്ച് ഐസിഐസിഐ ബാങ്കിന് 6074 ശാഖകളും 16,731 എടിഎമ്മുകളുമുണ്ട്.

Tags:    

Similar News