ജി20: ഒഴിവാകുന്ന നേതാക്കള്‍ നാലായി

  • സ്പാനീഷ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു
  • മെക്‌സിക്കോ പ്രസിഡന്റും ഉച്ചകോടിയില്‍നിന്ന് ഒഴിവായി

Update: 2023-09-08 09:38 GMT

സ്‌പെയിന്‍ പ്രസിഡന്റ് പെഡ്രോ സാഞ്ചസും, മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറൂം  ഡൽഹി ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ല. 

ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ സ്‌പെയിന്‍ പ്രസിഡന്റ് കോവിഡ്  പോസിറ്റീവ് ആയതിനാലാണ് ഉച്ചകോടി ഒഴിവാക്കുന്നത്.  മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ഈ മെഗാ ഇവന്റില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.  എന്നാൽ എന്താണന്നു കാരണമെന്നു ഔദ്യോഗിക വിശദീകരണമില്ല.

നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമാണ് ഉച്ചകോടിക്കു എത്തില്ല എന്ന് അറിയിച്ചിരുന്നു..

  ഇതോടെ ഉച്ചകോടിക്ക് എത്താത്ത ലോക നേതാക്കളുടെ എണ്ണം   നാലായി.

റഷ്യയും, ചൈനയും അവരുടെ പ്രസിഡന്റിൻമാർക്കു  പകരം അവരുടെ   പ്രതിനിധികളെയാണ് ന്യുഡെല്‍ഹിയിലേക്ക് അയക്കുന്നത്. റഷ്യയില്‍നിന്ന് വിദേശകാര്യമന്ത്രി ലാവ്‌റോവും ചൈനയില്‍നിന്ന് പ്രധാനമന്ത്രി ലീ ക്വയാഗും ഉച്ചകോടിയില്‍ പങ്കെടുക്കും. 2008ല്‍ നടന്ന ആദ്യ പതിപ്പിന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുന്നത്.

 യു എസ് പ്രസിഡന്റ് ഇന്ത്യയിലേക്കുള്ള യാത്രയിലാണ്.  ഉക്രൈന്‍ യുദ്ധത്തിന്റെ സാമൂഹിക ആഘാതം, ക്ലീന്‍ എനര്‍ജിയുടെ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ബഹുമുഖ ബാങ്കുകളുടെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ ഉദ്ദേശിക്കുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ഇത് ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയാണ്. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉച്ചകോടിയില്‍ പങ്കെടുക്കും.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിലവില്‍ ഇന്തോനേഷ്യയിലാണ്, എന്നാല്‍ ജി20 ഉച്ചകോടിക്കായി സെപ്റ്റംബര്‍ 9, 10 തീയതികളില്‍ അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിയ്ക്കുമെന്നു അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 

. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉച്ചകോടിയില്‍ പങ്കെടുക്കും, കൂടാതെ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ചകളും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഉച്ചകോടിയില്‍ പങ്കെടുക്കും. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ന്യൂഡെല്‍ഹിയില്‍ ഉണ്ടാകും. ദക്ഷിണാഫ്രിക്ക, തുര്‍ക്കി പ്രസിഡന്റുമാരും ഉച്ചകോടിയുടെ ഭാഗമാകും. ഉച്ചകോടിക്കിടെ വിവിധ നേതാക്കളുമായി 15-ല്‍കൂടുതല്‍ ഉഭയകക്ഷിചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും.

Tags:    

Similar News