ജി20: ഇന്ത്യക്ക് നേട്ടം; ചൈനക്ക് നഷ്ടം

  • സംയുക്ത പ്രഖ്യാപനം ഇന്ത്യയുടെ നേട്ടം
  • ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ നേതാവായി
  • ഷി ജിന്‍പിംഗിന്റെ അഭാവം ഇന്ത്യക്ക് ഗുണകരമായി

Update: 2023-09-13 09:02 GMT

ന്യൂഡെല്‍ഹിയില്‍ സമാപിച്ച ജി20 ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍ നേട്ടവും ചൈനക്ക് വലിയ നഷ്ടവുമാണെന്ന് ബിസിനസ് വിദഗ്ധര്‍. ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയം പ്രതിഫലിപ്പിക്കുന്നതായിരുന്നു സംയുക്ത പ്രഖ്യാപനമെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ പ്രസിഡന്റ് മുകേഷ് അഗി പറഞ്ഞു.

ഇതിലെല്ലാമുപരി ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ നേതാവായി ഉയർന്നു  എന്നതാണ്. 'ജി-20 യിലൂടെ ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടം.. ഇന്ത്യന്‍ നേതൃത്വത്തിനെ അഭിനന്ദിച്ചുകൊണ്ടു ' അഗി കൂട്ടിച്ചേര്‍ത്തു. ആരും  സംയുക്ത പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം:  അദ്ദേഹം പറഞ്ഞു.

ജി20 ഉച്ചകോടിക്കുമുമ്പുള്ള യോഗങ്ങള്‍ ഇന്ത്യയിലെ നിരവധി നഗരങ്ങളിലായാണ് സംഘടിപ്പിച്ചത്. രാജ്യത്തെ പ്രധാന നഗരങ്ങള്‍ എല്ലാം ഇതില്‍പ്പെടും. അതിനര്‍ത്ഥം ആ നഗരങ്ങളെ അധികൃതര്‍ മനോഹരമാക്കി എന്നാണ്. അതിഥികള്‍ക്ക് നഗരത്തെക്കുറിച്ച് നല്ല മതിപ്പ് ഉണ്ടെന്ന് ഉറപ്പാക്കി. അതുവഴി ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാജ്യത്താകമാനം എത്തി എന്നുറപ്പുവരുത്തിയതായി ഉച്ചകോടിയുടെ സമാപനത്തിന് ദിവസങ്ങള്‍ക്ക് ശേഷം അഗി പറഞ്ഞു.

യുദ്ധത്താലും സാമ്പത്തിക മാന്ദ്യത്താലും വിള്ളല്‍വീണ ലോകത്താണ് , എല്ലാവരുടെയും അംഗീകാരത്തോടെ  ഇന്ത്യ സംയുക്ത പ്രഖ്യാപനം  സാധ്യമാക്കിയത്.  ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമാണ്  ഇതു കാണിക്കുന്നത്.  ആഗോള തലത്തിൽ  നിന്ന് പരിശോധിക്കുമ്പോള്‍ ഈ വിജയം പത്തരമാറ്റാണ് . ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ തീരുമാനം യഥാര്‍ത്ഥത്തില്‍ ഇന്ത്യക്ക് ഗുണകരമാകുകയായിരുന്നു. ഇതോടെ  അടിസ്ഥാനപരമായി പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിക്കും അവരുടെ അജണ്ട കൂടുതല്‍ സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന അവസ്ഥ ഡെല്‍ഹിയില്‍ ഉരുത്തിരിഞ്ഞു. അവര്‍ക്ക് കൃത്യമായ  ആശയവിനിമയം നടത്താന്‍ കഴിഞ്ഞു.

ഏകദേശം നാല് ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായാണ് ഇന്ത്യ ഇപ്പോള്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അത് അഞ്ച് ലക്ഷം കോടി ഡോളര്‍ ആയി ഉയരും. ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി ഉയരുകയാണ്. പ്രധാനമായി, ഇന്ത്യ വളര്‍ന്നുവരുന്ന ശക്തിയാണ്. അത് ഒരു ദിവസം വലിയ ശക്തിയായി മാറും. നയതന്ത്ര വൈദഗ്ധ്യവും കുറ്റമറ്റ ജി20യുടെ  നടത്തിപ്പും അത് വ്യക്തമാക്കുന്നു.  ജി-20 ഉച്ചകോടിയുടെ വിജയം പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നതായി അഗി നിരീക്ഷിച്ചു.

Tags:    

Similar News