ധനമന്ത്രി യു എസിലേക്ക്, ഐഎംഎഫ്, ലോക ബാങ്ക് മീറ്റിംഗുകളിൽ പങ്കെടുക്കും

  • ജി20 മീറ്റിംഗിൽ ആതിഥേയത്വം വഹിക്കും
  • അന്താരാഷ്ട്ര സംഘടനകളുമായുഉള്ള ചർച്ചകളും നടക്കും

Update: 2023-04-09 06:58 GMT

ഈ വർഷത്തെ ലോകബാങ്ക് ഗ്രൂപ്പിന്റെയും (ഡബ്ല്യുബിജി) ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും (ഐഎംഎഫ്) മീറ്റിംഗുകളിലും ജി 20 മീറ്റിംഗിലും പങ്കെടുക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിലേക്ക് പോകും. ഒരാഴ്ചത്തെ യാത്രയിൽ, രണ്ടാമത്തെ ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗിന് ധനമന്ത്രി ആതിഥേയത്വം വഹിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടാതെ, ഏപ്രിൽ 10 മുതൽ ഏപ്രിൽ 16 വരെയുള്ള വാഷിംഗ്ടൺ ഡിസിയിലേക്കുള്ള സന്ദർശനത്തിൽ അവർക്ക് ഉഭയകക്ഷി മീറ്റിംഗുകളിലും മറ്റ് അനുബന്ധ മീറ്റിംഗുകളിലും പങ്കെടുക്കും.

ആഗോള സാമ്പത്തിക വിദഗ്ധർ, ആഗോള ബിസിനസ്സ് നേതാക്കൾ എന്നിവരുമായുള്ള മീറ്റിംഗുകളും ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ചർച്ചകളും ഉണ്ടായിരിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും ഏപ്രിൽ 12-13 തീയതികളിൽ നടക്കുന്ന രണ്ടാമത്തെ ജി20 എഫ്എംസിബിജി യോഗത്തിൽ സംയുക്തമായി അധ്യക്ഷനാകും.

ജി 20 അംഗങ്ങൾ, 13 ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവിടങ്ങളിൽ നിന്നുള്ള 350 പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ആഗോള പ്രശ്‌നങ്ങളെ കുറിച്ചുള്ള വിഷയങ്ങൾ ചർച്ചയാകും. ഗ്ലോബൽ എക്കണോമി ആൻഡ് ഇന്റർനാഷണൽ ഫിനാൻഷ്യൽ ആർക്കിടെക്ചർ; സുസ്ഥിര ധനകാര്യം, സാമ്പത്തിക മേഖല, സാമ്പത്തിക ഉൾപ്പെടുത്തൽ; അന്താരാഷ്ട്ര നികുതി മുതലായ വിഷയങ്ങൾ ഉൾപ്പെടുത്തി മൂന്ന് സെഷനുകളായാണ് ജി 20 മീറ്റിംഗ് നടത്തുന്നത്.

ഇന്ത്യയുടെ ജി 20 ഫിനാൻസ് ട്രാക്ക് അജണ്ടയ്ക്ക് കീഴിൽ വിഭാവനം ചെയ്ത ഫലങ്ങളിൽ കൈവരിച്ച പുരോഗതിയും യോഗം വിലയിരുത്തും.

Tags:    

Similar News