രാജ്യത്തെ ഔപചാരിക തൊഴില്‍ മേഖലയിലെ പുതിയ ജോലികളുടെ എണ്ണം കുറയുന്നു. നവംമ്പറില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഈ മേഖലയില്‍ പേര് ചേര്‍ക്കപ്പെട്ടവരുടെ എണ്ണം ദശലക്ഷം എന്ന മാര്‍ക്കില്‍ താഴെയായി. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇതേ നിലയില്‍ തുടരുന്നത്. തൊഴില്‍ വിപണിയില്‍ നേരിടുന്ന സമ്മര്‍ദ്ദമാണ് ഇത് കാണിക്കുന്നത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) പുതിയതായി രജിസ്റ്റര്‍ ചെയ്ത വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ ഉണ്ടായിരുന്ന 7,68,643 ല്‍ നിന്നും 8,99,332 ആയി ഉയര്‍ന്നിട്ടുണ്ട്. 2021 മെയ് മാസത്തിനു ശേഷം ഒക്ടോബറിലാണ് ഏറ്റവും കുറഞ്ഞ പുതിയ വരിക്കാര്‍ ചേര്‍ന്നിട്ടുള്ളത്. 649618 വരിക്കാര്‍ മാത്രമാണ് ഒക്ടോബറില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം, ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ വരിക്കാരുടെ എണ്ണം ദശലക്ഷത്തിനു മുകളില്‍ എത്തിയിരുന്നു. ജൂലൈ മാസത്തില്‍ 11,59,350 പുതിയ വരിക്കാരാണ് ഇപിഎഫ്ഓയില്‍ രജിസ്റ്റര്‍ ചെയ്തത്. പുതിയ വരിക്കാരുടെ എണ്ണം, ഇപിഎഫ്ഒ-യില്‍ നിന്ന് രജിസ്ട്രേഷന്‍ റദ്ധാക്കിയവരുടെ എണ്ണം, പഴയ വരിക്കാരുടെ തിരിച്ചുവരവ് എന്നിവ കണക്കിലെടുത്ത് കണക്കാക്കുന്ന 'നെറ്റ് പേറോള്‍ അഡിഷീന്‍' ഒക്ടോബറിലെ 1,114,250 ല്‍ നിന്ന് നവംബറില്‍ 45.9 ശതമാനം വര്‍ധിച്ച് 1,625,711 ആയി.
സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബറില്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് (യുആര്‍) നവംമ്പറില്‍ 7.8 ശതമാനത്തില്‍ നിന്ന് 8.03 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ ഇത് 6.4 ശതമാനവും സെപ്തംബറില്‍ 6.4 ശതമാനവുമായിരുന്നു. നഗരങ്ങളില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയാണ് ഇതിനു പ്രധാന കാരണമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.