ബി.ബി.സി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇ.ഡി

Update: 2025-02-22 05:57 GMT

ബി ബി സി ഇന്ത്യക്ക് പിഴയിട്ട് ഇ ഡി. വിദേശ വിനിമയ ചട്ടം (ഫെമ) നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 3.44 കോടി രൂപയാണ് പിഴ ഈടാക്കിയത്. കൂടാതെ 2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനും പിഴ അടക്കണം. കൂടാതെ ഇക്കാലയളവിൽ ബിബിസി ഇന്ത്യയുടെ ഡയറക്ടറായിരുന്ന മൂന്ന് പേർക്ക് 1.15 കോടി വീതവും പിഴ ചുമത്തി. ജൈൽസ് ആൻ്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നീ ഡയറക്ടർമാർക്കെതിരെയാണ് പിഴ ചുമത്തിയത്. ഒരാൾ 1,14,82,950 രൂപ വീതമാണ് പിഴ നൽകേണ്ടത്.

2023 ലായിരുന്നു ബി ബി സി ഇന്ത്യയ്ക്കെതിരെ ഇഡി കേസെടുത്തത്. നികുതി വെട്ടിപ്പ് നടത്തിയെന്നും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഫെമ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.

Tags:    

Similar News