സമ്പദ് വ്യവസ്ഥ വളരും; പണപ്പെരുപ്പം കുറയുമെന്നും എസ് ആന്റ് പി

  • നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തി
  • നഗര ഉപഭോഗം, സേവന മേഖലയുടെ വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം എന്നിവ വളര്‍ച്ചയെ നയിക്കും

Update: 2024-12-10 09:58 GMT

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2025-ല്‍ മികച്ച വളര്‍ച്ചക്ക് സജ്ജമാണെന്നും പണപ്പെരുപ്പം കുറയുമെന്നും എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. ഇത് ആര്‍ബിഐയെ മിതമായ പലിശനിരക്ക് ഇളവിലേക്ക് നയിക്കും.

2025-ലെ ഇന്ത്യയുടെ കാഴ്ചപ്പാടില്‍, എസ് ആന്റ് പി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തി.തുടര്‍ന്ന് 2025-26 ല്‍ 6.9 ശതമാനം വളര്‍ച്ചയാണ് എജന്‍സി പ്രവചിക്കുന്നത്.

ശക്തമായ നഗര ഉപഭോഗം, സുസ്ഥിരമായ സേവന മേഖലയുടെ വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനത്തില്‍ തുടരുന്ന നിക്ഷേപം എന്നിവയാണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ നയിക്കുക. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കുറയുന്നതിനാല്‍ 2025-ല്‍ സെന്‍ട്രല്‍ ബാങ്ക് ധനനയം ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജന്‍സി പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ആര്‍ബിഐ കഴിഞ്ഞ ആഴ്ച ബെഞ്ച്മാര്‍ക്ക് പലിശനിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്തിയിരുന്നുവെങ്കിലും സിസ്റ്റത്തിലേക്ക് പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) 50 ബേസിസ് പോയിന്റ് കുറച്ചു.

2023-24ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളര്‍ന്നു. 2024 സാമ്പത്തിക വര്‍ഷത്തിലെ (ജൂണ്‍-സെപ്റ്റംബര്‍ 2024) ജിഡിപി വളര്‍ച്ചാ നിരക്ക് 5.4 ശതമാനമായിരുന്നു. ഇത് പ്രതീക്ഷിച്ചതിലും കുറവായിരുന്നു.

സാമ്പത്തിക ഉത്തേജനം മന്ദഗതിയിലായിരുന്നു. പൊതുമേഖലയിലെയും ഗാര്‍ഹിക ബാലന്‍സ് ഷീറ്റുകളിലെയും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ദൗര്‍ബല്യം, മത്സരാധിഷ്ഠിത ആഗോള ഉല്‍പ്പാദന അന്തരീക്ഷം, ദുര്‍ബലമായ കാര്‍ഷിക വളര്‍ച്ച എന്നിവ ഉള്‍പ്പെടെ സമ്പദ് വ്യവസ്ഥയ്ക്ക് വിവിധ വെല്ലുവിളികളുണ്ട്. 

Tags:    

Similar News