ചന്ദനകൃഷി പ്രോത്സാഹിപ്പിക്കും; ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുതുക്കുമെന്നു ധനമന്ത്രി

  • 1986-ലെ കേരള മര സംരക്ഷണ നിയമത്തിന്റെ പരിധിയിലാണു ചന്ദനം ഉള്‍പ്പെടുന്നത്
  • കൂടുതല്‍ വനം ഡിപ്പോകളെ ചന്ദനത്തിന്റെ ശേഖരണ കേന്ദ്രങ്ങളാക്കും
  • ചന്ദന കൃഷിയില്‍ സര്‍ക്കാരിന്റെ സൂക്ഷമവും കര്‍ശനവുമായ മേല്‍നോട്ടമുണ്ടാകും

Update: 2024-02-05 06:34 GMT

ചന്ദന കൃഷിയെ പ്രോത്സാഹിപ്പിക്കാനായി ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റുമെന്നു ധനമന്ത്രി ബജറ്റ് അവതരണത്തില്‍ സൂചിപ്പിച്ചു.

സ്വകാര്യ ഭൂമിയില്‍ നിന്നും മുറിക്കുന്ന ചന്ദനം ശേഖരിക്കുന്നതിനായി കൂടുതല്‍ വനം ഡിപ്പോകളെ ചന്ദനത്തിന്റെ ശേഖരണ കേന്ദ്രങ്ങളാക്കുമെന്നു ധനമന്ത്രി അറിയിച്ചു.

അതേസമയം ചന്ദന കൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാലാനുസൃത മാറ്റം വരുത്തുമെങ്കിലും ചന്ദന കൃഷിയില്‍ സര്‍ക്കാരിന്റെ സൂക്ഷമവും കര്‍ശനവുമായ മേല്‍നോട്ടമുണ്ടാകും. ചന്ദന തൈ വാങ്ങുന്നതും നട്ടുവളര്‍ത്തുന്നതുമടക്കമുള്ള കാര്യങ്ങള്‍ കര്‍ഷകര്‍ വനംവകുപ്പിനെ അറിയിക്കണം.

1986-ലെ കേരള മര സംരക്ഷണ നിയമത്തിന്റെ പരിധിയിലാണു ചന്ദനം ഉള്‍പ്പെടുന്നത്.

Tags:    

Similar News