ഇന്ത്യയുടെ ധനക്കമ്മി ഉയരുമെന്ന് സൂചന
- ധനക്കമ്മി 4.98 ശതമാനമായി ഉയരുമെന്ന് വിദഗ്ധര്‍
- മൂലധന ചെലവ് കുറച്ചും ബജറ്റിനേക്കാള്‍ ഉയര്‍ന്ന നികുതി പിരിവിലൂടെയും ധനക്കമ്മി കുറയ്ക്കാം
ഇന്ത്യയുടെ ധനക്കമ്മി 4.98 ശതമാനമായി ഉയരുമെന്ന് സൂചന. സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചിതിലും താഴ്ന്ന നിലയിലേക്കാകുമെന്നാണ് വിഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കുറഞ്ഞ ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം എന്നിവ മൂലം ധനക്കമ്മി 4.94 ശതമാനത്തില്‍ നിന്നും 4.98 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 16.1 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനക്കമ്മി. മൂലധന ചെലവ് കുറച്ചും ബജറ്റിനേക്കാള്‍ ഉയര്‍ന്ന നികുതി പിരിവിലൂടെയും ധനക്കമ്മി 4.65 ശതമാനത്തിലേക്ക് കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ജിഡിപി 326.4 ലക്ഷം കോടി രൂപയായാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ് പ്രകാരം ഇത് 324.1 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതേസമയം അടുത്ത വര്‍ഷം 6.8 ശതമാനം വളര്‍ച്ചയാണ് ബാങ്ക് ഓഫ് ബറോഡ പ്രവചിച്ചിരിക്കുന്നത്.