2000 രൂപയുടെ 97.26 % നോട്ടുകളും തിരിച്ചെത്തി: ആര്‍ബിഐ

ഇനി 9,760 കോടി രൂപയുടെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളാണ് തിരികെയെത്താനുള്ളതെന്ന് ആര്‍ബിഐ

Update: 2023-12-01 09:12 GMT

പ്രചാരത്തിലുള്ള 2000 രൂപയുടെ 97.26 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി 2023 ഡിസംബര്‍ 1 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. 2023 നവംബര്‍ 30 വരെയുള്ള കണക്ക്പ്രകാരമാണിത്.

2023 മേയ് 19-നാണ് പ്രചാരത്തില്‍ നിന്നും 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ അറിയിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയാണ് പ്രചാരത്തിലുണ്ടായിരുന്നത്.

ഇനി 9,760 കോടി രൂപയുടെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളാണ് തിരികെയെത്താനുള്ളതെന്ന് ആര്‍ബിഐ പറഞ്ഞു.

2000 രൂപയുടെ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമപ്രാബല്യമുണ്ട്.

2023 ഒക്ടോബര്‍ 9 മുതല്‍ ആര്‍ബിഐയുടെ തിരഞ്ഞെടുത്ത 19 ഓഫീസുകളിലൂടെ മാത്രമാണ് 2000 രൂപ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും സാധിക്കുന്നത്. തപാല്‍ വഴിയും ഓഫീസുകളിലേക്ക് 2000 രൂപയുടെ നോട്ട് അയയ്ക്കാം.

നോട്ട് മാറ്റിയെടുക്കാന്‍ തിരുവനന്തപുരം, ബെംഗളുരു, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ലഖ്‌നൗ, പട്‌ന, കാണ്‍പൂര്‍, ജമ്മു, ജയ്പൂര്‍, ഭോപ്പാല്‍, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ആര്‍ബിഐയുടെ 19 ഓഫീസുകളില്‍ സാമാന്യം നല്ല തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.

Tags:    

Similar News