പ്രോപ്പര്‍ട്ടി മാര്‍ക്കറ്റും ദുര്‍ബലമായ ഉപഭോഗവും ചൈനക്ക് ഇന്നും വെല്ലുവിളി

  • വ്യാവസായിക ഉല്‍പ്പാദനവും കുറഞ്ഞു
  • അതേസമയം റീട്ടെയില്‍ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്
  • വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചൈനയുടെ സമ്പദ് വളര്‍ച്ചയുടെ 60% ഉപഭോഗമേഖലയില്‍നിന്ന്

Update: 2024-08-15 10:16 GMT

പ്രോപ്പര്‍ട്ടി മാര്‍ക്കറ്റും ദുര്‍ബലമായ ഉപഭോഗവും ചൈനക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഫെബ്രുവരിക്ക് ശേഷം ആദ്യമായി തൊഴിലില്ലായ്മ 5.2 ശതമാനമായി ഉയര്‍ന്നു. വ്യാവസായിക ഉല്‍പ്പാദനവും കുറഞ്ഞു. ജൂണില്‍ 5.3 ഷതമാനത്തെ അപേക്ഷിച്ച് ജൂലൈയില്‍ 5.1 ശതമാനമായാണ് ഉല്‍പ്പാദനം കുറഞ്ഞത്.

അതേസമയം റീട്ടെയില്‍ വില്‍പ്പന ജൂണ്‍മാസത്തില്‍നിന്ന് ജൂലൈയില്‍ ഉയര്‍ന്നിട്ടുണ്ട്. ജൂണിലെ 2 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 2.7 ശതമാനമായാണ് ഉയര്‍ന്നത്. ഇത് വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും അല്‍പ്പം കൂടുതലായിരുന്നു.

ഉപഭോക്തൃ ചെലവ് വര്‍ധിപ്പിക്കുന്നതിനുള്ള സമീപകാല സര്‍ക്കാര്‍ നയങ്ങള്‍ കണക്കിലെടുത്ത് ഉപഭോഗത്തിലെ വീണ്ടെടുക്കല്‍ കൂടുതല്‍ ഏകീകരിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ വക്താവ് ലിയു ഐഹുവ പറഞ്ഞു.

ചെലവ് ഉത്തേജിപ്പിക്കുന്നതിനായി വീട്ടുപകരണങ്ങള്‍, കാറുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ട്രേഡ്-ഇന്നുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് 150 ബില്യണ്‍ യുവാന്‍ (20.9 ബില്യണ്‍ ഡോളര്‍) സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ 60 ശതമാനവും ഉപഭോഗം സംഭാവന ചെയ്തു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ മേഖല ഇതിലും വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം പരമ്പരാഗതമായി സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ചൈനയുടെ ഏറ്റവും ശക്തമായ മാര്‍ഗമായ കയറ്റുമതി, അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ഉള്ള സംഘര്‍ഷങ്ങളാല്‍ മങ്ങുകയാണ്.നഗരങ്ങളിലെ തൊഴിലില്ലായ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രശ്നമാണ്. അതേസമയം റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ 10.2 ശതമാനം കുറഞ്ഞു.

ഡെവലപ്പര്‍മാരുടെ അമിതമായ കടമെടുപ്പ് നിയന്ത്രണാധികാരികള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ചൈനയുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ നീണ്ട മാന്ദ്യം സമ്പദ് വ്യവസ്ഥയെ താറുമാറാക്കാന്‍ പര്യാപ്തമായിരുന്നു. ഇത് ഭവന വില്‍പ്പനയും വിലയും കുറയ്ക്കുകയും നിര്‍മ്മാണം, നിര്‍മ്മാണ സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ മറ്റ് പല ഭാഗങ്ങളെയും ബാധിക്കുകയും ചെയ്തു.

Tags:    

Similar News