അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
- ഭക്ഷണവില, നിത്യോപയോഗ സാധനങ്ങള്‍,ഇന്ധനം തുടങ്ങിയവക്ക് ചെലവേറും
- ഇന്ത്യക്കാര്‍ സാമ്പത്തിക വെല്ലുവിളികള്‍ മികച്ച രീതിയില്‍ നേരിടുന്നതായി ഇപ്‌സോസ് കോസ്റ്റ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട്
രാജ്യത്ത് അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഭക്ഷണവില, നിത്യോപയോഗ സാധനങ്ങള്‍, ഗാര്‍ഹിക ഷോപ്പിംഗ്, ഇന്ധനം, എന്നിവയെല്ലാം അടുത്ത വര്‍ഷം കൂടുതല്‍ ചെലവേറിയതായി മാറുമെന്നാണ് സൂചന. മറ്റ് ആഗോള വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാര്‍ സാമ്പത്തിക വെല്ലുവിളികള്‍ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഇപ്‌സോസ് കോസ്റ്റ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള ജീവിതച്ചെലവ് പ്രതിസന്ധികളില്‍.
എന്നിരുന്നാലും വര്‍ധിച്ച് വരുന്ന ചെലവുകളെ കുറിച്ച് ഇന്ത്യക്കാര്‍ ആശങ്കയിലാണ്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 22 ശതമാനവും ചെലവാക്കല്‍ തുക കുറയുമെന്ന ഭീതിയാണ് പങ്കുവച്ചത്.
അതേസമയം 62 ശതമാനത്തോളം പേര്‍ ഭക്ഷ്യ വില വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളും, എണ്ണ വില നിയന്ത്രണങ്ങളും മറ്റും ജീവിത ചെലവുകളില്‍ നിന്നും ഒരു പരിധി വരെ ജനങ്ങനെ സംരക്ഷിച്ചിട്ടുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.