മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് എന്‍സിഡിയിലൂടെ 150 കോടി സമാഹരിക്കും
- ഇത് ഓഹരികളാക്കി മാറ്റാന്‍ കഴിയില്ല
- കാലാവധിയെ ആശ്രയിച്ച്, 8.84 ശതമാനം മുതല്‍ 10.5 ശതമാനം വരെ വാര്‍ഷിക പലിശ
- 450 ദിവസം, 26 മാസം, 36 മാസം, 48 മാസം, 66 മാസം എന്നിവയാണ് ഓഫര്‍ ചെയ്യുന്ന കാലയളവുകള്‍
കടപ്പത്രത്തിലൂടെ (എന്‍സിഡി) 150 കോടി സമാഹരിക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്.ആദ്യ ഘട്ടത്തില്‍ നൂറുകോടി രൂപയും ഇത് ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ 50 കോടി രൂപ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
1,000 രൂപയാണ് എന്‍സിഡിയുടെ മുഖവില. ഓഹരികളാക്കി മാറ്റാന്‍ കഴിയാത്തതാണ് ഇവ. എന്‍സിഡി ഇഷ്യു ബുധനാഴ്ച തുറന്ന് നവംബര്‍ 13 ന് അവസാനിക്കും.
നേരത്തെ അവസാനിപ്പിക്കാനുള്ള ഓപ്ഷനോടെയാണ് എന്‍സിഡി അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുത്ത കാലാവധിയെ ആശ്രയിച്ച്, 8.84 ശതമാനം മുതല്‍ 10.5 ശതമാനം വരെയുള്ള വാര്‍ഷിക പലിശ നിരക്കില്‍ കടപ്പത്രങ്ങള്‍ ലഭ്യമാകും. 450 ദിവസം, 26 മാസം, 36 മാസം, 48 മാസം, 66 മാസം എന്നിവയാണ് ഓഫര്‍ ചെയ്യുന്ന കാലയളവുകള്‍.
ഇഷ്യൂവില്‍ നിന്നുള്ള ഫണ്ടുകള്‍, കമ്പനിയുടെ വായ്പയെടുക്കല്‍, സാമ്പത്തിക സഹായം, തിരിച്ചടവ്/പ്രിന്‍സിപ്പല്‍, കമ്പനിയുടെ വായ്പയുടെ പലിശ, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കും.
എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് ഫ്‌ലെക്‌സിബിള്‍ ഗോള്‍ഡ് ലോണ്‍ സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നു.