ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 5.5% ആയി ഉയര്‍ത്തി മൂഡീസ്

  • ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്ക് 2023-24ന്റെ ഈ ഫെബ്രുവരിയിലെ അപ്‌ഡേറ്റില്‍ ചില ജി 20 രാജ്യങ്ങളുടെ വളര്‍ച്ചാ അനുമാനം മൂഡീസ് ഉയര്‍ത്തിയിരുന്നു.

Update: 2023-03-01 09:20 GMT

2023ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 5.5 ശതമാനമാക്കി ഉയര്‍ത്തി മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ്. നേരത്തെ ഇത് 4.8 ശതമാനമായിരുന്നു. കേന്ദ്ര ബജറ്റില്‍ മൂലധന ചെലവിലേക്കുള്ള തുക വകയിരുത്തലും രാജ്യത്തെ സമ്പദ് വ്യവസ്ഥ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിയതും കണക്കിലെടുത്താണ് വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയതെന്നും മൂഡീസ് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. 2022ലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഇക്കഴിഞ്ഞ നവംബറില്‍ 7 ശതമാനത്തില്‍ നിന്നും 6.8 ശതമാനത്തിലേക്ക് മൂഡീസ് കുറച്ചിരുന്നു.

ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്ക് 2023-24ന്റെ ഈ ഫെബ്രുവരിയിലെ അപ്‌ഡേറ്റില്‍ ചില ജി 20 രാജ്യങ്ങളുടെ വളര്‍ച്ചാ അനുമാനം മൂഡീസ് ഉയര്‍ത്തിയിരുന്നു. 2022 അവസാനത്തോടെ മികച്ച വളര്‍ച്ച കൈവരിച്ച രാജ്യങ്ങളുടെ വളര്‍ച്ചാ അനുമാനമാണ് മൂഡീസ് ഉയര്‍ത്തിയത്. ഇതില്‍ യുഎസ്, കാനഡ, ഇന്ത്യ, റഷ്യ, മെക്‌സിക്കോ, തുര്‍ക്കി ഉള്‍പ്പടെയുള്ള രാജ്യങ്ങളുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തേക്കായി ജിഡിപിയുടെ 3.3 ശതമാനമാണ് മൂലധനച്ചെലവിനായി ബജറ്റില്‍ വകയിരുത്തിയത്.

Tags:    

Similar News