ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രവചനം 7 ശതമാനമായി കുറച്ച് മൂഡീസ്
ഇത് രണ്ടാം തവണയാണ് മൂഡീസ് പ്രവചനം തിരുത്തുന്നത്. ഇതിനു മുൻപ് മെയ് മാസത്തിൽ ജി ഡി പി വളർച്ച 8.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി കുറച്ചിരുന്നു. അടുത്ത വർഷമാവുമ്പോഴേക്കും വളർച്ച 4.8 ശതമാനമായി കുറയുമെന്നും തുടർന്ന് 2024 ൽ ഇത് 6.4 ശതമാനമായി ഉയരുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു.
ഡെൽഹി : മൂഡീസ് ഇൻവെസ്റ്റ്മെന്റ് സർവീസ് ഈ വർഷത്തെ ഇന്ത്യയുടെ ജി ഡി പി വളർച്ച പ്രവചനം 7.7 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറച്ചു. ആഗോള മാന്ദ്യവും, ആഭ്യന്തര പലിശ നിരക്കിലെ വർധനവും സമ്പദ് വ്യവസ്ഥയുടെ ആക്കം കുറക്കുന്നതിന് തുടർന്നാണ് വെട്ടിക്കുറച്ചത്. ഇത് രണ്ടാം തവണയാണ് മൂഡീസ് പ്രവചനം തിരുത്തുന്നത്. ഇതിനു മുൻപ് മെയ് മാസത്തിൽ ജി ഡി പി വളർച്ച 8.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി കുറച്ചിരുന്നു. അടുത്ത വർഷമാവുമ്പോഴേക്കും വളർച്ച 4.8 ശതമാനമായി കുറയുമെന്നും തുടർന്ന് 2024 ൽ ഇത് 6.4 ശതമാനമായി ഉയരുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു. നിയന്ത്രണാതീതമായ പണപ്പെരുപ്പവും, കടുത്ത പണ നയങ്ങളും, വിപണികളിലെ അസ്ഥിരതയും, മറ്റു ആഗോള പ്രതിസന്ധികളും ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലക്കുന്ന സ്ഥിതിയിലാണെന്നു മൂഡീസ് വ്യക്തമാക്കി.
ആഗോള വളർച്ച അടുത്ത വർഷത്തോടെ മന്ദഗതിയിലാവുമെന്നും 2024 ലും സമാന സ്ഥിതി തുടരുമെന്നും മൂഡീസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, സർക്കാരുകളും സെൻട്രൽ ബാങ്കുകളും നിലവിലെ വെല്ലുവിളികളെ തരണം ചെയ്താൽ 2024 ഓടെ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നും മൂഡീസ് പറഞ്ഞു.