നവംബറിലും മികച്ച മാനുഫാക്ചറിംഗ് വളര്‍ച്ച
- ഇന്‍പുട്ട് ചെലവുകളിലെ വര്‍ധന 40 മാസത്തെ താഴ്ചയില്‍
- ഉല്‍പ്പന്ന വിലകളില്‍ കാര്യമായ മാറ്റമില്ല
- ഒക്റ്റോബറില്‍ 8 മാസത്തെ താഴ്ന്ന നിലയിലായിരുന്നു മാനുഫാക്ചറിംഗ് വളര്‍ച്ച
;

ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖല നവംബറിലും മികച്ച പ്രകടനം തുടർന്നു. ആവശ്യകത ശക്തിപ്പെടുത്തുകയും ഇൻപുട്ട് സപ്ലൈ കൂടുതല്‍ സുഗമമാകുകയും ചെയ്തതിന്‍റെ ഫലമായി ഉൽപ്പാദന വളര്‍ച്ച ഒക്റ്റോബറിനെ അപേക്ഷിച്ച് ശക്തി പ്രാപിച്ചു. എസ് & പി ഗ്ലോബൽ ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡക്സ് (പിഎംഐ) നവംബറില്‍ 56.0 ആണ്. ഒക്ടോബറില്‍ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 ആയിരുന്നു പിഎംഒ. സൂചികയില്‍ 50 ന് മുകളിലുള്ള നില മേഖലയുടെ വികാസത്തെയും അതിനു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു.
പ്രവർത്തന സാഹചര്യങ്ങളിലെ ശക്തമായ പുരോഗതിയെയാണ് നവംബറിലെ ഡാറ്റ സൂചിപ്പിക്കുന്നത്.
കമ്പനികളുടെ വാങ്ങൽ ചെലവ് 2020 ഓഗസ്‍റ്റിനു ശേഷമുള്ള ഏറ്റവും ചെറിയ വളര്‍ച്ചയാണ് പ്രകടമാക്കിയിട്ടുള്ളത്. .ഒക്‌ടോബർ മുതൽ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും തങ്ങളുടെ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചതിനാല്‍ ഉല്‍പ്പന്ന വിലകളില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
"ഇന്ത്യയുടെ മാനുഫാക്ചറിംഗ് വ്യവസായം വളർച്ചാ വേഗത വീണ്ടെടുക്കുന്നു. ആഭ്യന്തരമായും വിദേശത്തുനിന്നും പുതിയ ബിസിനസ്സ് നേടുന്നതിനുള്ള സ്ഥാപനങ്ങളുടെ കഴിവാണ് മാനുഫാക്ചറിംഗ് വളര്‍ച്ചയുടെ കേന്ദ്രമായി തുടരുന്നത്," എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു:
ഏറ്റവും പുതിയ ഫലങ്ങളുടെ ഒരു പ്രധാന സവിശേഷത, വില സമ്മർദ്ദം ഗണ്യമായി ലഘൂകരിക്കുന്നു എന്നതാണ്. "പുതിയ ഓർഡറുകളിലെ സുസ്ഥിരമായ വളർച്ച ഈ മേഖലയുടെ തൊഴിൽ വിപണിയെ സംബന്ധിച്ചിടത്തോളം ഒരു നല്ല വാർത്തയായി തുടർന്നു, റിക്രൂട്ട്‌മെന്റ് മുകളിലേക്കുള്ള പാതയിൽ തുടരുന്നു. വികസിച്ച ശേഷികൾ, വർദ്ധിച്ചുവരുന്ന ജോലിഭാരം, ഫിനിഷ്ഡ് സാധനങ്ങളുടെ സ്റ്റോക്ക് നികത്തേണ്ടതിന്റെ ആവശ്യകത എന്നിവ മാനുഫ്ചറിംഗിന്‍റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്ന," ഡി ലിമ കൂട്ടിച്ചേര്‍ത്തു.
ഏഴ് മാസത്തിനിടയിലെ ഏറ്റവും ദുർബലമായ തലത്തിലാണ് മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നത്. സര്‍വെയില്‍ പങ്കെടുത്ത കമ്പനികളില്‍ 7 ശതമാനത്തില്‍ താഴെ മാത്രമാണ് വില ഉയര്‍ത്തിയിട്ടുള്ളത്.