ജപ്പാനുമായി വര്‍ധിച്ച സഹകരണം തേടി മധ്യപ്രദേശ്

  • സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം ഉറപ്പാക്കുമെന്ന് മോഹന്‍ യാദവ്
  • മധ്യപ്രദേശ് സംഘം ജപ്പാന്‍ ഉപവിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി
  • ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു
;

Update: 2025-01-29 03:21 GMT
madhya pradesh seeks increased cooperation with japan
  • whatsapp icon

ഇന്ത്യ-ജപ്പാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും സംസ്ഥാനതലത്തില്‍ വര്‍ധിച്ച സഹകരണം ഉറപ്പാക്കുകയും ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ജപ്പാന്‍ ഉപവിദേശകാര്യ മന്ത്രി ഹിസാഷി മാറ്റ്സുമോട്ടോയുമായി ചര്‍ച്ചനടത്തി.

യാദവിന്റെ നാല് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍, മാറ്റ്സുമോട്ടോയും യാദവും ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും സംസ്ഥാന തലത്തില്‍ കൂടുതല്‍ ഇടപഴകുന്നതിലൂടെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ആരായുകയും ചെയ്തു. ജപ്പാനുമായി മികച്ച വ്യാപാരബന്ധമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.

സംസ്ഥാനത്ത് നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് ജാപ്പനീസ് നിക്ഷേപകരെ ക്ഷണിക്കുന്നതിനുമായി മുഖ്യമന്ത്രി മോഹന്‍ യാദവ് ടോക്കിയോ, ഒസാക്ക, കോബെ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയാണ്.

നേരത്തെ, എ ആന്‍ഡ് ഡി മെഡിക്കല്‍സ് ഡയറക്ടര്‍ ഡെയ്കി അരായിയുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തിയിരുന്നു. സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ഉജ്ജയിനിലെ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ പാര്‍ക്കില്‍ സബ്സിഡി നിരക്കില്‍ 75 ഏക്കര്‍ ഭൂമി ലഭ്യമാണെന്ന് യാദവ് അരയെ അറിയിച്ചു.

ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ എ ആന്‍ഡ് ഡി മെഡിക്കല്‍സ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സൗത്ത് ഏഷ്യ കമ്മിറ്റി ചെയര്‍മാനുമായ കെയ്ഡന്റെനും ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി ചെയര്‍മാനുമായ യുജി ഫുകാസ്വയെയും യാദവ് സന്ദര്‍ശിച്ചു. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് യോഗത്തില്‍ പങ്കെടുത്തു.

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി, മധ്യപ്രദേശിലെ നിക്ഷേപ സാധ്യതകള്‍ അദ്ദേഹം കമ്പനിയെ അറിയിച്ചു.

മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025 ഫെബ്രുവരി 24-25 തീയതികളില്‍ സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

30-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 15,000-ലധികം നിക്ഷേപകര്‍ രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്മിറ്റ് വ്യവസായികളുടെ പ്രധാന ആകര്‍ഷണമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

Tags:    

Similar News